റോം: യൂറോപ്യന്‍ പ്ലേ ഓഫ് റൗണ്ടില്‍ വടക്കന്‍ അയര്‍ലന്‍ഡിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഇറ്റലി ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് തൊട്ടരികിലെത്തി. 56-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ സാന്ദ്രോ ടൊണാലിയാണ് കാത്തിരുന്ന ആദ്യ ഗോള്‍ അസൂറികള്‍ക്ക് സമ്മാനിച്ചത്. 80-ാം മിനിറ്റില്‍ മോയിസ് കീന്‍ ഇറ്റലിയുടെ രണ്ടാം ഗോള്‍ നേടി വിജയം ഉറപ്പിച്ചു.
വിജയിച്ചില്ലെങ്കില്‍ പുറത്തെന്ന സ്ഥിതിയിലാണ് മുന്‍ ചാമ്പ്യന്മാരായ അസൂറികള്‍ നിര്‍ണായക മത്സരത്തിന് വടക്കന്‍ അയര്‍ലന്‍ഡിനെ നേരിടാനിറങ്ങിയത്. രണ്ടാം പകുതിയിലാണ് ഇറ്റലി രണ്ടു ഗോളുകളും നേടിയത്. 2006 ലോകകപ്പ് നേടിയതിന് ശേഷം നിലംതൊട്ടിട്ടില്ല ഇറ്റലി ഇതുവരെ. കഴിഞ്ഞ രണ്ട് ലോകകപ്പുകളില്‍ കളിച്ചിട്ടും ഇല്ല. ഒരു തവണ കൂടി ലോകകപ്പ് കളിക്കാനാവാതെ പുറത്തായാല്‍ വന്‍ ദുരന്തമായിരിക്കും ഇറ്റാലിയന്‍ ഫുട്ബോളില്‍ സംഭവിക്കുക.




