Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദേവനന്ദയും ധ്യാൻ ശ്രീനിവാസവും ഒന്നിക്കുന്ന ‘കല്യാണമരം’27ന് തിയേറ്ററിൽ.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മീരാ വാസുദേവ്, ആതിര പട്ടേൽ, ദേവനന്ദ ജിബിൻ,ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിൻറെ ബാനറിൽ സംവിധായകൻ രാജേഷ് അമനകര ഒരുക്കിയ ഫാമിലി എൻറർടെയ്നറായ കല്യാണമരം മാർച്ച് 27 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ സംവിധായകൻ രാജേഷ് അമനകര , നിർമ്മാതാവ് സജി കെ. ഏലിയാസ്, തുടങ്ങി ചിത്രത്തിലെ അഭിനേതാക്കളും ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.

ധ്യാനിൻറെ കഴിഞ്ഞ സിനിമകളിൽ നിന്നൊക്കെ ഏറെ വ്യത്യസ്തമാണ് കല്യാണമരത്തിലെ സജിൻമാഷ്. ചെറിയ ഇടവേളയ്ക്ക് ശേഷം മീരാ വാസുദേവ് മലയാളത്തിലേക്ക് ചുവടുവെയ്ക്കുന്ന സിനിമ കൂടിയാണ് കല്യാണമരം. മലയാളികളുടെ ഏറെ പ്രിയങ്കരിയായ ബാലതാരം ദേവനന്ദയുടെ മല്ലിക എന്ന ഈ ചിത്രത്തിലെ കഥാപാത്രം മലയാളികൾക്ക് ഏറെ വാത്സല്യമുള്ള കഥാപാത്രമാകുമെന്നതിൽ തർക്കമില്ല. പുതിയ ചിത്രങ്ങളിലൂടെ യൂത്തിൻറെ പ്രിയപ്പെട്ട താരങ്ങളായ ആതിര പട്ടേലും, പ്രശാന്ത് മുരളിയും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. കല്യാണമരം വളരെ വ്യത്യസ്തമായ ഒരു കുടുംബകഥ പറയുന്ന സിനിമയാണെന്ന് സംവിധായകൻ രാജേഷ് അമനകര പറയുന്നു.

ധ്യാൻ ശ്രീനിവാസൻ, മീര വാസുദേവ്, ആതിര പട്ടേൽ, ദേവനന്ദ ജിബിൻ, പ്രശാന്ത് മുരളി, മനോജ് കെ.യു,സഞ്ജുനൊടു കുന്നേൽ, മനോജ് പണിക്കർ , അമൽ രാജ് ദേവ് , ഓമനയമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ നിർമ്മാതാവായ സജി കെ.ഏലിയാസും ഒരു പ്രധാനവേഷത്തിൽ സിനിമയിലുണ്ട്. ചിത്രം തിയേറ്ററിലെത്തിക്കുന്നത് വള്ളുവനാടൻ സിനിമ കമ്പനിയാണ്. നിർമ്മാണം – സജി കെ ഏലിയാസ്. ക്യാമറ – രജീഷ് രാമൻ, കഥ – വിദ്യ രാജേഷ്, സംഭാഷണം – പ്രദീപ് കെ നായർ, പ്രൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര, കലാസംവിധാനം- സഹസ് ബാല, എഡിറ്റിംഗ്- രതിൻ രാധാകൃഷ്ണൻ, സംഗീതം – അജയ് ജോസഫ്, ഗാനരചന- സന്തോഷ് വർമ്മ, മേക്കപ്പ് – റഹീം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം – രാധാകൃഷ്ണൻ മങ്ങാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – നസീർ കുത്തുപറമ്പ്പി ആർ ഒ – പി ആർ സുമേരൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ -പ്രതീഷ് കൃഷ്ണ,അസോസിയേറ്റ് ഡയറക്ടർ-എം എസ് നിതിൻ,അസിസ്റ്റൻ്റ് ഡയറക്ടർമാർ-അർജുൻ കേശവൻ ബാബു,
നിഹാൽ. സ്റ്റിൽസ് – ഗിരിശങ്കർ, പബ്ലിസിറ്റി ഡിസൈൻസ് -ജിസൻ പോൾ

Advertisement
WhiteswanTV Footer