Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തൊടുപുഴയിൽ ‘പുത്രവാത്സല്യം’ വിനയാകുന്നു : ജോസഫ് ഗ്രൂപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി പോര് മുറുകുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൊടുപുഴ : കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ തൊടുപുഴ നിയമസഭാ സീറ്റിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പി.ജെ. ജോസഫിന്റെ മകൻ അപു ജോൺ ജോസഫിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ പാർട്ടിക്കുള്ളിലെ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തിയതോടെ ഗ്രൂപ്പ് വലിയ പ്രതിസന്ധിയിലാണ്. പതിറ്റാണ്ടുകളായി പാർട്ടിക്കായി പ്രവർത്തിച്ച മുതിർന്ന നേതാക്കളെ തഴഞ്ഞ് മകനെ പ്രതിഷ്ഠിക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
​ഇക്കാര്യത്തിൽ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രവർത്തകർ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. ഇടുക്കി സീറ്റ് കോൺഗ്രസിന് നിരുപാധികം വിട്ടുകൊടുക്കാൻ പി.ജെ. ജോസഫ് തയ്യാറായത് മകന്റെ എം.എൽ.എ പദവി ഉറപ്പാക്കാനുള്ള രാഷ്ട്രീയ ഒത്തുതീർപ്പിന്റെ ഭാഗമാണെന്നും വിമർശകർ ആരോപിക്കുന്നു. പാർട്ടിക്കുള്ളിലെ ഈ കുടുംബവാഴ്ചാ നീക്കത്തിനെതിരെ ഫേസ്ബുക്ക് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിൽ വൻതോതിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. മുതിർന്ന നേതാക്കളെ അവഗണിക്കുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനത്തെ ബാധിക്കുമെന്ന ആശങ്കയും അണികൾക്കിടയിലുണ്ട്. വരും ദിവസങ്ങളിൽ ഈ തർക്കം കൂടുതൽ സങ്കീർണ്ണമാകാനാണ് സാധ്യത.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix