Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കാടുകുറ്റി യൂണിറ്റ് 34-ാമത് വാർഷിക സമ്മേളനം നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

 തൃശ്ശൂർ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കാടുകുറ്റി യൂണിറ്റ് 34-ാമത് വാർഷിക സമ്മേളനം നടത്തി. സമ്മേളനം കാടുകുറ്റി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.സി.മനോജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.എൽ. ജോസ് അദ്ധ്യക്ഷത വഹിച്ചു   കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങളുടെ ഭാഗമായി കൊണ്ടുവന്ന ലേബർ കോഡുകൾ റദ്ദു ചെയ്യുക, തൊഴിലുറപ്പ് നയ ഭേദഗതി റദ്ദു ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഫെബ്രുവരി 12 ന് നടത്തുന്ന ദേശവ്യാപക പണിമുടക്ക് വിജയിപ്പിക്കണമെന്നും,  മെഡിസെപ്പിലെ അപാകതകൾ പരിഹരിച്ച് നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യൂണിയൻ സംസ്ഥാനകമ്മറ്റി അംഗം എം. തുളസി സംഘടനാ റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി ആൻ്റണി അവരേശ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ടി.എൻ. സുരേഷ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. യൂണിയൻ ബ്ലോക്ക് സെക്രട്ടറി എം.എ.നാരായണൻ മുഖ്യ പ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ടീന മെൻ്റസ്,, ബ്ലോക്ക് പ്രസിഡണ്ട് എം. പി. ജോർജ്ജ് , കെ.രാജേശ്വരി, സി.എൽ.കുര്യാക്കോസ് , ഇ.എസ്. സദാനന്ദൻ, എം.ഡി. ജോസ്, എൻ.കെ. ബാലൻ, കെ.എം കാർത്തികേയൻ, പി.എൻ. ജനാർദ്ദനൻ, ടി.പി. ഗ്രേസി, ഡൊമിനിക്ക് ഗോൺസാല വസ്, എന്നിവർ പ്രസംഗിച്ചു. ടി.ജെ. സണ്ണി വരണാധികാരിയായിരുന്നു. ഭാരവഹികൾ പ്രസിഡണ്ട് പി.എൽ. ജോസ്, സെക്രട്ടറി ആൻ്റണി അവരേശ് ട്രഷറർ ടി.എൻ. സുരേഷ്. എന്നിവരെ തെരഞ്ഞെടുത്തു.

Recent News

Advertisement
WhiteswanTV Footer