Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മഹാരാഷ്ട്ര സർക്കാർ സമ്മതം നൽകി കൊങ്കണ്‍ റെയില്‍വേ ഇന്ത്യന്‍ റെയില്‍വേയില്‍ ലയിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: കൊങ്കണ്‍ റെയില്‍വേയെ ഇന്ത്യൻ റെയിൽവേയുമായി ലയിപ്പിക്കാൻ സമ്മതം നൽകി മഹാരാഷ്ട്രസര്‍ക്കാര്‍. എന്നാൽ ഇതിനായി മഹാരാഷ്ട്ര സർക്കാർ രണ്ടു വ്യവസ്ഥകളാണ് ഇതിനായി മുന്നോട്ടു വെച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഓഹരിവിഹിതമായ 396.54 കോടി തിരികെ നല്‍കുക, ലയനത്തിനുശേഷവും കൊങ്കണ്‍ റെയില്‍വേ എന്ന പേര് നിലനിര്‍ത്തുക. ഈയാവശ്യങ്ങള്‍ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ ധരിപ്പിച്ചെന്നും പേരുമാറ്റില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു.

ഇന്ത്യന്‍ റെയില്‍വേക്ക് 51 ശതമാനം ഓഹരിയോടെയും മഹാരാഷ്ട്ര (22), കര്‍ണാടക (15), ഗോവ (6), കേരളം (6) എന്നീ സംസ്ഥാനങ്ങളുടെ ഓഹരിപങ്കാളിത്തത്തോടെയുമാണ് 1990-ല്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ രൂപവത്കരിച്ചത്. കൊങ്കണ്‍ റെയില്‍വേയെ ഇന്ത്യന്‍ റെയില്‍വേയില്‍ ലയിപ്പിക്കാനുള്ള സമ്മതപത്രം കര്‍ണാടക, ഗോവ, കേരളം എന്നീ സംസ്ഥാനങ്ങള്‍ നേരത്തേ നല്‍കിയിരുന്നു. മഹാരാഷ്ട്രാസര്‍ക്കാര്‍ ഇപ്പോഴാണ് സമ്മതപത്രം നല്‍കുന്നത്. മഹാരാഷ്ട്രയിലെ റോഹയില്‍നിന്ന് മംഗലാപുരത്തിനടുത്തുള്ള തോക്കൂര്‍വരെയുള്ള 741 കിലോമീറ്റര്‍പാതയാണ് കൊങ്കണ്‍ റെയില്‍വേയുടെ കീഴിലുള്ളത്.

Content: Konkan Railway to be merged with Indian Railways with Maharashtra government’s consent

Recent News

Advertisement
WhiteswanTV Footer