ന്യൂഡൽഹി: രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കിയതിനു ശേഷം രാഘവ് ഛദ്ദ ആദ്യ പ്രതികരണം പുറത്തുവിട്ടു. എക്‌സിലൂടെയാണ് പ്രതികരണം, നിശബ്ദനാക്കിയാലും താൻ പരാജയപ്പെട്ടിട്ടില്ലെന്ന് ഛദ്ദ വ്യക്തമാക്കി. എക്‌സിൽ പങ്കുവെച്ച സന്ദേശത്തിൽ, താൻ എപ്പോഴും ജനങ്ങളുടെ പ്രശ്‌നങ്ങൾ പാർലമെന്റിൽ ഉയർത്തിയ നേതാവാണെന്നും, എന്തുകൊണ്ട് തന്നെ ആം ആദ്മി പാർട്ടി നിശബ്ദനാക്കുന്നതാണെന്ന് ചോദിക്കുകയും ചെയ്തു. ഈ പ്രതികരണത്തോടെയാണ് രാഘവ് ഛദ്ദയും പാർട്ടിയും തമ്മിലുള്ള ഭിന്നത കൂടുതൽ പ്രചരിച്ചിരിക്കുന്നത്.
ഇന്നലെയാണ് രാഘവ് ഛദ്ദയെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കിയത്. പാർട്ടി ഇതിന് പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാൽ എഎപി മാധ്യമ വിഭാഗം ചുമതലയുള്ള അനുരാഗ് ദണ്ഡ എക്സിൽ പങ്കുവെച്ച കുറിപ്പിൽ, മോദിക്കെതിരെയും രാജ്യത്തിൻ്റെ യഥാർത്ഥ പ്രശ്നങ്ങൾക്കെതിരെയും ഛദ്ദ പ്രതികരിക്കാൻ ഭയപ്പെടുന്നു എന്നും വ്യക്തമാക്കി.




