Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച വിജയം; ജോസ് കെ. മാണിക്ക് ആത്മവിശ്വാസം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി (LDF) മികച്ച വിജയം നേടുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി.

സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ വിലയിരുത്തി ജനം വോട്ട് ചെയ്യുമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞത്

“കേരള കോൺഗ്രസ് (എം) മുന്നോട്ട് വെച്ച വന്യജീവി ആക്രമണം, തെരുവുനായ ശല്യം തുടങ്ങിയ വിഷയങ്ങൾ ഈ തിരഞ്ഞെടുപ്പിൽ സജീവ ചർച്ചയാകും. ഈ പ്രശ്നങ്ങളിൽ സർക്കാർ സ്വീകരിച്ച ക്രിയാത്മക നടപടികൾ ജനങ്ങൾക്കിടയിൽ ഗുണകരമായ സ്വാധീനം ചെലുത്തും,” ജോസ് കെ. മാണി വ്യക്തമാക്കി.

യുഡിഎഫിൽ ആയിരുന്ന സമയത്തേക്കാൾ മികച്ച പരിഗണനയും പ്രാധാന്യവുമാണ് എൽഡിഎഫിൽ കേരള കോൺഗ്രസ് (എമ്മിന്) ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “മുന്നണിക്ക് ദോഷം വരുന്ന ഒരു കാര്യവും കേരള കോൺഗ്രസ് ചെയ്തിട്ടില്ല. താഴെത്തട്ടിൽ നിന്ന് ചിട്ടയായ ഒരുക്കങ്ങൾ പൂർത്തിയാക്കിയാണ് ഞങ്ങൾ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കൂടുതൽ ആളുകൾ കേരള കോൺഗ്രസിലേക്ക് കടന്നുവരുന്നുണ്ട്,” ജോസ് കെ. മാണി പറഞ്ഞു.

സീറ്റ് വിഭജനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, “90% സീറ്റ് വിഭജനവും പൂർത്തിയായിട്ടുണ്ട്. അവശേഷിക്കുന്ന സ്ഥലങ്ങളിൽ തർക്കങ്ങളില്ലാതെ ഉടൻ തന്നെ സീറ്റ് വിഭജനം പൂർത്തിയാക്കും,” എന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ ഇത്തവണ എൽഡിഎഫിൽ നിന്ന് കേരള കോൺഗ്രസിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ആസന്നമായിരിക്കെ, ജോസ് കെ. മാണിയുടെ ഈ പ്രസ്താവന എൽഡിഎഫ് ക്യാമ്പിൽ ആവേശം വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.

Advertisement
WhiteswanTV Footer