Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കശ്മീരില്‍ അശാന്തി പടര്‍ത്തുന്നവര്‍ പ്രാദേശിക ഭീകരരുടെ പട്ടിക പുറത്ത്‌

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജമ്മു: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിൽ സജീവമായി പ്രവർത്തിക്കുന്ന പ്രാദേശിക തീവ്രവാദികളുടെ വിശദാംശങ്ങളെടുത്ത് രഹസ്യാന്വേഷണ ഏജൻസികൾ. ഇതില്‍ 14 പേരുടെ പട്ടിക പുറത്തുവന്നിട്ടുണ്ട്. എല്ലാവരും 20 മുതല്‍ 40 വയസ് വരെയുള്ളവരാണ്. ഇവര്‍ പാക് തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്നുണ്ടെന്ന് ഔദ്യോഗിക സ്രോതസുകളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഹിസ്ബുൾ മുജാഹിദീൻ, ലഷ്കർ ഇ തൊയ്ബ (എൽഇടി), ജയ്ഷ് ഇ മുഹമ്മദ് (ജെഇഎം) എന്നീ ഭീകര സംഘടനകളുമായി ഈ വ്യക്തികൾക്ക് ബന്ധമുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.മൂന്ന് പേര്‍ക്ക് ഹിസ്ബുള്‍ മുജാഹിദീനുമായും, എട്ട് പേര്‍ക്ക് ലഷ്‌കര്‍ ഇ തൊയ്ബയുമായും, മൂന്ന് പേര്‍ക്ക് ജെയ്‌ഷെ മുഹമ്മദുമായാണ് ബന്ധം. ആദിൽ റഹ്മാൻ ഡെന്റൂ, ആസിഫ് അഹമ്മദ് ഷെയ്ക്ക്, അഹ്സാൻ അഹമ്മദ് ഷെയ്ക്ക്, ഹാരിസ് നസീർ, ആമിർ നസീർ വാണി, യാവർ അഹമ്മദ് ഭട്ട്, ആസിഫ് അഹമ്മദ് ഖണ്ഡേ, നസീർ അഹമ്മദ് വാണി, ഷാഹിദ് അഹമ്മദ് കുതായ്, ആമിർ അഹമ്മദ് ദാർ, അദ്നാൻ സാഫി ദാർ, സുബൈർ അഹമ്മദ് വാണി, ഹാരൂൺ റാഷിദ് ഗനായ്, സാക്കിർ അഹമ്മദ് ഗാനി എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer