ലണ്ടൻ: ഐപിഎൽ ടീം ലക്നൗ സൂപ്പർ ജയന്‍റ്സ് ഉടമ സഞ്ജീവ് ഗോയങ്കയെക്കെതിരെ രൂക്ഷവിമർശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി. സഞ്ജീവ് ഗോയങ്കയും ക്യാപ്റ്റൻ റിഷഭ് പന്തും തമ്മിലുള്ള ചർച്ചയുടെ വീഡിയോ വൈറലായതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം. ഫുട്ബോൾ ലീഗ് ഉടമകൾ കളിക്കാരെ ബഹുമാനത്തോടെയും പ്രൊഫഷണലിസത്തോടെയും കാണുമ്പോൾ ഐപിഎൽ ഉടമകൾ വെറും ഹൈപ്പിന് പിന്നാലെയാണെന്ന് ലളിത് മോദി വിമര്‍ശിച്ചു.
2024-ൽ അന്നത്തെ നായകൻ കെ.എൽ രാഹുലിനോടും സമാനമായ രീതിയിൽ ഗോയങ്ക മൈതാനത്ത് വെച്ച് തർക്കിച്ചിരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ തോൽവിക്ക് ശേഷം ലക്നൗ ഉടമ സഞ്ജീവ് ഗോയങ്ക നായകൻ റിഷഭ് പന്തുമായി ചര്‍ച്ച നടത്തുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ഈ രണ്ട് സംഭവങ്ങളെയും മുൻനിർത്തിയാണ് ലളിത് മോദി വിമർശനം ഉന്നയിച്ചത്.




