തൃശ്ശൂർ: പരമന്‍ അന്നമനടയുടെ സ്മരണയ്ക്കായ് ഏര്‍പ്പെടുത്തിയ സര്‍ഗപ്രഭ പുരസ്‌കാരം ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് ബെന്നി ബഹനാന്‍ എംപി സമ്മാനിച്ചു. അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനവും ബെന്നി ബഹനാന്‍ എംപി നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സുനിത സജീവന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ചലച്ചിത്ര ഗാനാലാപന മത്സരത്തിലെ വിജയികള്‍ക്കും ശില്‍പം ഒരുക്കിയ രാജേശ്വരന്‍, മംഗളപത്രം തയാറാക്കിയ കെ.സി.ജഗജീവന്‍, സ്മിത പി.മേനോന്‍, സ്വാതി സുധീര്‍ എന്നിവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി സമ്മാനിച്ചു.
അമ്മു ഔസേപ്പച്ചന്‍ ഭരതനാട്യം അവതരിപ്പിച്ചു. സംഗീത സംവിധായകന്‍ വിദ്യാധരന്‍, കവി ഡോ.സി.രാവുണ്ണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഡി.ജോസ്, പഞ്ചായത്തംഗങ്ങളായ വേലായുധന്‍ കണ്ണമ്പിള്ളി, ഫാത്തിമ നിസാര്‍, കണ്‍വീനര്‍ അന്നമനട ബാബുരാജ്, പി.കെ.കിട്ടന്‍, വി.വി.ജയരാമന്‍, ടി.കെ.സതീശന്‍, ടി.എല്‍.സുശീലന്‍, സുരേഷ് അന്നമനട, ജലാലുദ്ദീന്‍ ഐക്കര, അസീസ് ചാലക്കുടി, കലാഭവന്‍ ഡെന്‍സന്‍, പി.കെ.നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു.




