കോട്ടയം: ട്രേഡ് യൂണിയന്‍ രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ മികച്ച സംഭാവനകള്‍ നല്കിയ എം. സുകുമാരപിള്ളയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ചു എം. സുകുമാരപിള്ള ഫൗണ്ടേഷന്‍ അനുസ്മരണവും അവാര്‍ഡ് ദാനവും സംഘടിപ്പിക്കും.
കഴിഞ്ഞ വർഷം ആതുര സേവനരംഗത്ത് മികച്ച സംഭാവനകള്‍ നല്കിയ സ്ഥാപനത്തിനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം പെരുമ്പാവൂര്‍ കൂവപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ബേത്‌ലേഹം അഭയഭവനുവേണ്ടി പ്രസിഡന്‍റ് നിഷ എസ്തപ്പാനും ഈ രംഗത്ത് മികച്ച സംഭാവനകള്‍ നല്കിയ വ്യക്തിക്കുള്ള പുരസ്‌കാരം അമ്പതിനായിരം രൂപ കോട്ടയം ഗാന്ധിനഗറില്‍ പ്രവര്‍ത്തിക്കുന്ന ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി ഫാ. ജോണ്‍ ഐപ്പിനും സമ്മാനിക്കും.
ഈ വരുന്ന പതിനാലിനു രാവിലെ പതിനൊന്നിനു സെന്‍റ് ജോസഫ്‌സ് കത്തീഡ്രല്‍ ഹാളില്‍ നടക്കുന്ന അനുസ്മരണസമ്മേളനം സിപിഐ ദേശീയ സെക്രട്ടറി കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷന്‍ പ്രസിഡന്‍റ് എ.എം. ഷിറാസ് അധ്യക്ഷത വഹിക്കും. മന്ത്രി പി. പ്രസാദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, സുരേഷ് കുറുപ്പ്, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍, സെബാസ്റ്റിയന്‍ പോള്‍, സിപിഒ ജില്ലാ സെക്രട്ടറി വി.കെ. സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.




