Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എം സ്വരാജും പിവി അൻവറും മോഹൻ ജോർജും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം : നിലമ്പൂർ ഉപതെരഞെടുപ്പിന് ഇടതു സ്ഥാനാർത്ഥിയായ എം സ്വരാജും എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. കൂടാതെ തൃണമൂൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി പിവി അൻവറും ഇന്ന് നാമനിർദേശം സമർപ്പിക്കും എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. അതേസമയം യൂഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് നേരെത്തെ തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് പ്രചാരണപ്രവർ‌ത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു.

എൻഡിഎ സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ് ഉച്ചക്ക് പന്ത്രണ്ടിന് നിലമ്പൂർ നിന്നും പ്രകടനമായി എത്തി 1.30 യോടെ പത്രിക സമർപ്പിക്കും . ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇദ്ദേഹത്തിനെ അനുഗമിക്കും എന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട് . എം സ്വരാജ് രാവിലെയാകും പത്രിക സമർപ്പിക്കുക. പ്രവർത്തക്കാർക്കൊപ്പം പ്രകടനമായി എത്തി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനാണ് അൻവറിന്റെ തീരുമാനം എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ശക്തമായ ഒരു പോരാട്ടമാകും രാഷ്ട്രീയ കേരളത്തിന് നിലമ്പൂരിലൂടെ കാണാൻ കഴിയുന്നത്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer