കോഴിക്കോട്: കൊടുവള്ളിയിൽ യുഡിഎഫ് വിജയാഘോഷത്തിനിടെ മുസ്ലിം ലീഗ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. കൊടുവള്ളി പന്നൂർ സ്വദേശിയായ ഹാഷിദ് അലിയാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.
അപ്രതീക്ഷിതമായി അസ്വസ്ഥത അനുഭവപ്പെട്ട ഹാഷിദിനെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രവാസിയായിരുന്ന അദ്ദേഹം രണ്ട് മാസം മുൻപാണ് അവധിക്കായി നാട്ടിലെത്തിയത്. ഹാഷിദ് അലിയുടെ സംസ്കാരം പന്നൂർ ജുമുഅ മസ്ജിദിൽ നടത്തി.






