Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വീണ്ടും തോറ്റു, ന്യായീകരിക്കാനില്ല; മനസ് തുറന്ന് കെ സുരേന്ദ്രന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം പ്രതികരണവുമായി മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർഥിയും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രൻ. വീണ്ടും തോറ്റുവെന്നും തോറ്റതിനു ന്യായീകരണങ്ങളില്ലെന്നും സുരേന്ദ്രൻ പറയുന്നു. തോറ്റതെങ്ങനെയെന്നു വോട്ടർമാർക്കു അവരുടെ ഇഷ്ടാനുസരണം വിലയിരുത്താമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

മഞ്ചേശ്വരത്തുകാരോടൊപ്പം മരണം വരെ ഉണ്ടാവും എന്നത് ഉറപ്പാണ്. പാവപ്പെട്ടവരുടേയും പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും അവഗണിക്കപ്പെട്ടവരുടേയും വികസനകാര്യങ്ങളിൽ വിവേചനം നേരിട്ടവരുടേയും കൂടെ ഏതാവശ്യത്തിനും ഏതു സമയത്തും ഉണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. നന്ദി മഞ്ചേശ്വരം എന്ന പേരിലെഴുതിയ കുറിപ്പ് മലയാളത്തിലും കന്നഡയിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer