Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മേഘാലയ ഹണിമൂൺ കേസ്: , ഭർത്താവിനെ കൊല്ലാൻ വാടകക്കൊലയാളികളെ ഏൽപ്പിച്ചത് ഭാര്യ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഉത്തർപ്രദേശ് : മേഘാലയ ഇൻഡോറിൽ യുവാവിന്റെ കൊലപാതകം മറ്റൊരു വഴിത്തിരിവിലേക്ക്. വാടക കരാർ കൊലയാളികളുടെ സഹായത്തോടെ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ തന്നെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് സ്ഥിതീകരിച്ചു. ഭർത്താവ് രാജ രഘുവംശിയുടെ മൃതദേഹം മലയിടുക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് ഇത് കണ്ടെത്തിയത്. പോലീസ് കണ്ടെത്തലിന് പിന്നാലെ തന്നെ ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്ന് സോനം എന്ന 24 കാരിയെ അറസ്റ്റ് ചെയ്തിരുന്നു. രാജ് കുശ്വാഹ എന്ന മറ്റൊരാളുമായി സോനം പ്രണയത്തിലായിരുന്നുവെന്നും ഭർത്താവിന്റെ കൊലപാതകം ആസൂത്രണം ചെയ്തതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു. മേഘാലയയിലെ സൊഹ്‌റ മേഖലയിൽ ഹണിമൂൺ ആഘോഷിക്കുന്നതിനിടെയാണ് കുറ്റകൃത്യം നടപ്പിലാക്കാൻ സോനം മധ്യപ്രദേശിൽ നിന്നുള്ള കരാർ കൊലയാളികളെ ഏൽപ്പിച്ചത്.

കഴിഞ്ഞ മാസം സംസ്ഥാനത്ത് എത്തിയ ദമ്പതികളെ മെയ് 23 നാണ് കാണാതായത് . ഇതിന് പിന്നാലെ ഏകദേശം 10 ദിവസങ്ങൾക്ക് ശേഷം, ജൂൺ 2 ന്, രാജയുടെ മൃതദേഹം അവിടെ നിന്ന് കണ്ടെത്തിയത്. എന്നാൽ സോനത്തിനെ ആ സമയം മുതൽ കാണാതാകുകയായിരുന്നു. ഇവർക്കായി പോലീസ് തിരച്ചിൽ നടത്തി വരുന്ന സമയത്തായിരുന്നു കാണാതായ സോനം ഗാസിപൂരിൽ നിന്ന് കുടുംബത്തെ വിളിച്ചത് . ഇതാണ് കേസിൽ വഴിത്തിരിവായത്. ഇതിന് ശേഷം മണിക്കൂറുകൾക്കുള്ളിൽ ആണ് അവർ അറസ്റ്റിലായത്. അതേസമയം തന്റെ മകൾ നിരപരാധിയാണെന്നും . മേഘാലയ സർക്കാർ തുടക്കം മുതൽ കള്ളം പറയുകയാണെന്നും സോനത്തിന്റെ അച്ഛൻ ദേവി സിംഗ് മാധ്യമങ്ങളോട് പ്രതികരിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix