Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മോക്ക് പാർലമെന്റും സ്ഥാനാർത്ഥി സംഗമവും നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പാർലമെൻ്ററി സംവിധാനവും പ്രവർത്തന ക്രമവും തിരിച്ചറിയുന്നതിനായി മൂർക്കനാട് ഗവൺമെൻ്റ് യു.പി. സ്കൂളിൽ മോക്ക് പാർലമെൻ്റും സ്കൂൾ സ്ഥിതി ചെയ്യുന്ന വാർഡിലെ സ്ഥാനാർത്ഥികളുടെ സംഗമവും നടത്തി. വിളിപ്പാടകലെയെത്തിയ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെ എങ്ങിനെ പഠനപ്രവർത്തനവുമായി ബന്ധപ്പെടുത്താനാകും എന്ന സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ചിന്തയാണ് സ്ഥാനാർത്ഥി സംഗമത്തിലേക്കെത്തിച്ചത്. കുട്ടികൾ നന്മയത്തത്തോടെ നടത്തിയ മോക്ക് പാർലമെൻ്റ് സ്ഥാനാർത്ഥികളെ ഹഠാദാകർഷിച്ചു.

സ്ഥാനാർത്ഥികളായ ജയചന്ദ്രൻ,അബ്ദുൽ ജബ്ബാർ എം, നഹിം പി. തുടങ്ങിയവർ സ്കൂളിന് പ്രത്യേകമായ വിശാലമായ കളി സ്ഥലം, പ്രൈമറി വിഭാഗത്തിന് ചിൽഡ്രൻസ് പാർക്ക്, തിരക്കേറിയ റോഡ് ക്രോസ് ചെയ്യുന്നതിന് മേൽപ്പാലം, വിശാലവും ശുചിത്വപൂർണവുമായ ടോയ്ലറ്റ് കോംപ്ലക്സ് തുടങ്ങിയ നൽകുമെന്ന വാഗ്ദാനങ്ങളെ പാർലമെൻ്റ് കരഘോഷത്തോടെ എതിരേറ്റു.

സ്പീക്കർ ഹാനിയ പാർലമെൻ്റ് നടപടികൾ നിയന്ത്രിച്ചു. പ്രധാനമന്ത്രി മുഹമ്മദ് റയ്യാൻ, ഉപപ്രധാനമന്ത്രി മുഹമ്മദ് മിൻയാസ്, മന്ത്രിമാരായ ഫാത്തിമ തമന്ന, ആയിഷ ജന്ന, മിൻഹ തുടങ്ങിയവർ പാർലമെൻ്റ് അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന് കീഴിൽ നടത്തിയ മോക്ക് പാർലമെൻ്റിന് അധ്യാപകരായ അഷിദ മർവ, ജിജി, സലീന, സ്മിത, കെ.കെ. നാരായണൻ, സജിന , മുഹമ്മദ് ഷിഹാബ് തുടങ്ങിയവർ നേതൃത്വം നൽകി.

Recent News

Advertisement
WhiteswanTV Footer