Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മോദി വന്നു, പാലക്കാട് താമര വിരിയുമോ? വലിയ ആവേശത്തില്‍ ബിജെപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ങ്ങളുടെ എ ക്ലാസ് മണ്ഡലങ്ങളില്‍ വ്യക്തമായ പ്ലാനിങ്ങോടെ തന്നെയാണ് മുന്നോട്ട് പോകുന്നതെന്ന ചിത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടെ ബിജെപി വിളിച്ചു പറയുന്നത്. ബിജെപിക്ക് ഏറ്റവുമധികം പ്രതീക്ഷയുള്ള പാലക്കാടും തൃശ്ശൂരും അടുത്തത് തിരുവനന്തപുരം ജില്ലയിലുമാണ് ഇത്തവണ മോദിയെത്തുന്നതും. പാലക്കാടും തൃശ്ശൂരും ഒരു ഷോ തന്നെയാണ് മോദി നടത്തിയതെന്നും പറയാം. ഈ വരവ് കൊണ്ട്, പ്രത്യേകിച്ച് പാലക്കാട് ശോഭ സുരേന്ദ്രന്‍ ആദ്യമായി താമര വിരിയിക്കുമോ? നടന്നത് ഒരു ഷോ മാത്രമാണോ അതോ വോട്ടായി മാറുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്.

പാലക്കാടിനെ കേരളത്തിലേക്കുള്ള ബിജെപിയുടെ കവാടമായാണ് ഞാന്‍ കാണുന്നത്’ എന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ മണ്ഡലത്തിന് ബിജെപി നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കുന്നു. കല്‍പ്പാത്തിയിലെ വിശ്വനാഥ സ്വാമിയെ നമസ്‌കരിച്ചും നവോത്ഥാന നായകരെ സ്മരിച്ചും മലയാളത്തില്‍ പ്രസംഗം ആരംഭിച്ച മോദി, പാലക്കാട്ടെ വോട്ടര്‍മാരുടെ വികാരങ്ങളെ തൊട്ടുണര്‍ത്താനാണ് ശ്രമിച്ചത്.

ഇടത്- വലത് മുന്നണികളെ കടന്നാക്രമിച്ച് കൊണ്ടാണ് മോദി പ്രസംഗിച്ചത്. കേരളത്തില്‍ കുറച്ച് ദിവസങ്ങളായി കത്തി നില്‍ക്കുന്ന ഡീല്‍ ചര്‍ച്ചകളെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവുകയാണ് മോദി ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമാണെന്ന് സിപിഎം പറയുന്നു. സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് കോണ്‍ഗ്രസും പറയുന്നു. ഈ തെരഞ്ഞെടുപ്പില്‍ എ ടീമായി ഉളളത് ബിജെപി മാത്രമാണെന്ന് രണ്ട് കൂട്ടരും സമ്മതിച്ചിട്ടുണ്ട് എന്നാണ് മോദി പറഞ്ഞത്.

എല്‍ഡിഎഫും യുഡിഎഫും ബിജെപിയെ ഉന്നം ലക്ഷ്യമിടുകയാണ്. ഇവര്‍ ആരെയെങ്കിലും ഭയക്കുന്നുണ്ടെങ്കില്‍ അത് ബിജെപിയെ മാത്രമാണ്. കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടായാല്‍ ഇവരുടെ അഴിമതികള്‍ പുറത്തുക്കൊണ്ടു വരും. ബിജെപി അധികാരത്തില്‍ വന്നാല്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റേയും കുംഭകോണങ്ങള്‍ പുറത്ത് കൊണ്ടുവരുമെന്ന് പറഞ്ഞത് എത്രമാത്രം ജനങ്ങള്‍ ഏറ്റെടുക്കുമെന്നത് അനുസരിച്ചിരിക്കും പാലക്കാട്ടെ ബിജെപിയുടെ സാധ്യതകള്‍. ഒരു ഘട്ടത്തില്‍ ബിജെപി-കോണ്‍ഗ്രസ് പോരാട്ടമായി മാത്രം കണ്ടിരുന്ന പാലക്കാട് ആദ്യ ഘട്ടത്തില്‍ ദുര്‍ബലനെന്ന് മുട്ടുകുത്തിയിരുന്ന എന്‍എംആര്‍ റസാഖ് ഒരു നിശബ്ദ വിപ്ലവം നടത്തുന്നുണ്ട് എന്നതും വളരെ നിര്‍ണായകമാണ്.

ശോഭാ സുരേന്ദ്രന്റെ രണ്ടാം പോരാട്ടം

പാലക്കാട് മണ്ഡലത്തില്‍ ഇത് ശോഭാ സുരേന്ദ്രന്റെ രണ്ടാം അങ്കമാണ്. 2016-ല്‍ നാല്‍പ്പതിനായിരത്തോളം വോട്ടുകള്‍ നേടി മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരം കാഴ്ചവെക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. അന്ന് ബിജെപിയെ രണ്ടാം സ്ഥാനത്തെത്തിച്ച ആ പോരാട്ടവീര്യം ഇത്തവണ വിജയത്തിലേക്ക് നയിക്കുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍. മണ്ഡലത്തില്‍ വ്യക്തിപരമായ സ്വാധീനമുള്ള വോട്ടുകള്‍ ശോഭയ്ക്കുണ്ടെന്നതും ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

മുന്നണികളുടെ വെല്ലുവിളികള്‍

പാലക്കാട്ടെ രാഷ്ട്രീയ സാഹചര്യം ഇത്തവണ കൂടുതല്‍ സങ്കീര്‍ണ്ണമാണ്. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും അഴിമതികള്‍ പുറത്തുകൊണ്ടുവരുമെന്ന മോദിയുടെ പ്രഖ്യാപനം ജനങ്ങള്‍ എത്രത്തോളം വിശ്വസിക്കുമെന്നത് ബിജെപിയുടെ വിജയസാധ്യതകളെ സ്വാധീനിക്കും.

വിധി നിര്‍ണ്ണയിക്കുന്നത് ആര്?

നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ബിജെപി പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ ആവേശം വെറുമൊരു ‘ഷോ’ മാത്രമായി ഒതുങ്ങുമോ അതോ പോളിംഗ് ബൂത്തില്‍ വോട്ടായി മാറുമോ എന്നതാണ് ചോദ്യം. പാലക്കാട് നഗരസഭയിലെ ബിജെപിയുടെ ഭരണം വോട്ടര്‍മാര്‍ എങ്ങനെ വിലയിരുത്തുന്നു എന്നതും നിര്‍ണ്ണായകമാണ്. ചുരുക്കത്തില്‍, കേരളത്തിലെ രാഷ്ട്രീയ മാറ്റത്തിന് പാലക്കാട് വഴിമരുന്നിടുമോ എന്ന് അറിയാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. ശോഭാ സുരേന്ദ്രനിലൂടെ പാലക്കാട് ആദ്യമായി താമര വിരിയിക്കുമോ എന്നത് കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ആകാംക്ഷയായി തുടരുന്നു

Tags :

Recent News

Advertisement
WhiteswanTV Footer