Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആർഎസ്എസ് ശാഖയിൽ പങ്കെടുക്കാൻ മുസ്ലിങ്ങൾക്ക് രണ്ട് നിബന്ധനകൾ വെച്ച് മോഹൻ ഭാഗവത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗുജറാത്ത് : മുസ്ലിമുകൾക്ക് ആർഎസ്എസ് ശാഖകളിൽ പങ്കെടുക്കാൻ രണ്ട് നിബന്ധനകളുമായി എത്തിയിരിക്കുകയാണ് ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത്. ഭാരത് മാതാ കി ജയ് വിളിക്കുക എന്നതാണ് ഒന്നാമത്തെ നിബന്ധന . കാവി കൊടിയേ അംഗീകരിക്കുക എന്നതാണ് രണ്ടാമത്തെ നിബന്ധന.ഈ രണ്ട് നിബന്ധനകളും അംഗീകരിക്കുന്ന ആർക്കും ആർഎസ്എസ് ശാഖകളിൽ പങ്കെടുക്കാം എന്നാണ് മോഹൻ ഭാഗവത് പറഞ്ഞത്.

വാരണാസി സന്ദർശനത്തിടെ ആർഎസ്എസ് ശാഖയിലെത്തിയ മോഹൻ ഭാഗവതിനോട് ഒരു ആർഎസ്എസ് പ്രവർത്തകൻ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മുസ്‌ലിങ്ങൾക്കും ശാഖയിൽ പങ്കെടുക്കാമെന്ന് ഭാഗവത് പറഞ്ഞത്. എന്നാൽ, ശാഖകളിൽ വരുന്നവർക്ക് ഭാരത് മാതാ കീ ജയ് വിളിക്കാൻ ശങ്ക ഉണ്ടാകരുത്. അതുപോലെ കാവിക്കൊടിയെ ആദരിക്കണമെന്നും കൂട്ടിച്ചേർത്തു. വ്യത്യസ്തമായ മതാചാരങ്ങൾ ഉണ്ടെങ്കിലും, ഇന്ത്യക്കാരുടെ സംസ്‌കാരം ഒന്നാണ്. എല്ലാ വിശ്വാസത്തിൽപ്പെട്ടവർക്കും ജാതിയിൽ പെട്ടവർക്കും ആർഎസ്എസ് ശാഖകളിലേക്ക് എത്താമെന്നും മോഹൻ ഭാഗവത് പറഞ്ഞു.

Greeshma Celine Benny

Advertisement
WhiteswanTV Footer