കോഴിക്കോട്: സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കൈതപ്പൊയിലില്‍ നടന്ന വാഹനാപകടത്തിൽ താമരശ്ശേരി സ്വദേശിയായാണ് മരിച്ചത്. കന്നൂട്ടിപ്പാറ പെരിങ്ങോട് മാനു എന്ന കൃഷ്ണൻകുട്ടി ( 55) ആണ് അപകടത്തിൽപെട്ടത്. കൃഷ്ണൻകുട്ടി സഞ്ചരിച്ച സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കാറില്‍ തട്ടി നിയന്ത്രണം വിട്ട സ്കൂട്ടർ കൊക്കയില്‍ വീഴുകയായിരുന്നു.
നിർമ്മാണ തൊഴിലാളിയായ ഇദ്ദേഹം സുഹൃത്തിനൊപ്പം വയനാട്ടിലേക്ക് ജോലിക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന മുഹമ്മദലിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




