Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വഖഫ് ആക്ട് ഭേദഗതിയെ എതിർക്കുന്നവരെ ബാലറ്റിലൂടെ പരാജയപ്പെടുത്തണം: സജി മഞ്ഞക്കടമ്പിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മുനമ്പം നിവാസികളായ ആളുകൾ പണം കൊടുത്ത് തീറാധാരമായി വാങ്ങിയ ഭൂമിയിൽ നിന്നും താമസക്കാരെ ഇറക്കിവിടാമെന്ന് ആരെങ്കിലും വ്യാമോഹിക്കുന്നെങ്കിൽ നടപ്പാകില്ലെന്നും വഖഫ് ആക്ട് ഭേദഗതിയെ എതിർക്കുന്നവരെ ബാലറ്റിലൂടെ പരാജയപ്പെടുത്തണം സജി മഞ്ഞക്കടമ്പിൽആക്ട്‌ ഭേദഗതിയെ എതിർക്കുന്നവരെ ബാലറ്റിലൂടെ പരാജയപ്പെടുത്താൻ ജനാധിപത്യ വിശ്വാസികൾ തയ്യാറാക്കണമെന്നും കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.

മുനമ്പം നിവാസികളുടെ വീടിനും സ്വത്തിനും സംരക്ഷണം നൽകുക, ഉടമസ്ഥർക്ക് റവന്യൂ രേഖകൾ നൽകുക, വഖഫ് ആക്ട് ഭേദഗതിയെ എതിർക്കുന്നവരെ ബാലറ്റിലൂടെ പരാജയപ്പെടുത്തണമെന്ന് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. ഭേദഗതി നിയമത്തിനെതിരെ നിലപാടെടുത്ത കേരളത്തിലെ ഇന്ത്യ മുന്നണി (എൽ ഡി എഫ് – യുഡിഎഫ്) ഗൂഢ നീക്കം അവസാനിപ്പിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ നേതൃത്വത്തിൽ എറണകുളം കളക്ട്രേറ്റിന്‌ മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് ജോജോ പനക്കൽ അദ്ധ്യക്ഷത വഹിച്ചു. വർക്കിങ്ങ് ചെയർമാൻ ഡോ. ദിനേശ് കർത്ത മുഖ്യ പ്രസംഗം നടത്തി. വൈസ് ചെയർമാൻ ബാലു ജി.വെള്ളിക്കര, രജ്ഞിത് എബ്രാഹം തോമസ്, ലൗജിൻ മാളികക്കൽ, നിരണം രാജൻ,ജോൺ ഐമൻ, ഫൽഗുണൻ മേലെടത്ത്, വിനോദ് കുമാർ വി ജി, ഷൈജു കോശി, ഷൈജു മാഞ്ഞില, സലിം കുമാർ കാർത്തികേയൻ, ബിജു മാധവൻ, മോഹൻദാസ് ആമ്പലിറ്റിൽ, ശിവപ്രസാദ് ഇരവിമംഗലം, മാത്യു കുബളന്താനം, അഡ്വ. സെബാസ്റ്റ്യൻ മണിമല, അഡ്വ: രാജേഷ് പുളിയാത്ത്, കെ. ഉണ്ണികൃഷ്ണൻ, അഡ്വ: ഹരീഷ് കുമാർ, ജോണി കോട്ടയം, രാജേഷ് ഉമ്മൻ കോശി, ജോഷി പള്ളുരുത്തി, സനൽകുമാർ ആർ, ജയദേവൻ കെ.എ, ബിബിൻ രാജു ശൂരനാടൻ, പ്രിയ രഞ്ജു, രമാ പോത്തൻകോട്, മാർട്ടിൻ മേനച്ചേരിൽ, സന്തോഷ് മൂക്കിലിക്കാട്ട്, തോമസ് കൊട്ടരത്തിൽ ,മനോജ് മാടപ്പള്ളി, രാധാകൃഷ്ണൻ ഗുരുവായൂർ, കെ.എസ്. ഡോമിനിക്ക് ,ജോയി കുര്യക്കോസ്, വി.കെ.സന്തോഷ്, സനൽ വി.ജി തുടങ്ങിയവർ പ്രസംഗിച്ചു.

Greeshma Celine Benny

Advertisement
WhiteswanTV Footer