Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Chairman

കെ.എസ്. ഹംസ പുതിയ വഖഫ് ബോർഡ് ചെയർമാൻ

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയായി അഡ്വ. എം.കെ. സക്കീർ മത്സരിക്കും. തെരഞ്ഞെടുപ്പിനു മുന്നോടിയായി എം.കെ. സക്കീർ സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചു. പുതിയ ചെയർമാനായി കെ.എസ്. ഹംസയെ നിയമിച്ച് സംസ്ഥാന സർക്കാർ ഉത്തരവ് വെള്ളിയാഴ്ച വൈകുന്നേരം പുറപ്പെടുവിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ്. ഹംസ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു. വഖഫ് ബോർഡ് പുതുക്കി രൂപീകരിച്ച ഉത്തരവ് ഫെബ്രുവരി 4-നു പുറപ്പെടുവിക്കുകയായിരുന്നു. എം.കെ. സക്കീർ […]
Read more

കുന്നംകുളം നഗരസഭയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർക്ക് ചുമതല നൽകി

തൃശ്ശൂർ : നഗരസഭയിലെ പുതിയ ഭരണസമിതിയുടെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. നഗരസഭ കൗൺസിൽ യോഗത്തിലാണ് വിവിധ കമ്മിറ്റികളുടെ നേതൃത്വ ചുമതലകൾ നിശ്ചയിച്ചത്.ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാനായി പി.ജി. ജയപ്രകാശിനെ തിരഞ്ഞെടുത്തു. വികസനകാര്യ ചുമതല പുഷ്പാ ജോണിനും, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചുമതല മിനിമോൻസിക്കും നൽകി. ആരോഗ്യകാര്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ മിഷ സെബാസ്റ്റ്യൻ എത്തും. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാനായി ടി. സോമശേഖരനും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാനായി ആർഷ ജിജുവും തെരഞ്ഞെടുക്കപ്പെട്ടു.പുതിയ കമ്മിറ്റികളുടെ പ്രവർത്തനം […]
Read more

15 വർഷങ്ങൾക്ക് ശേഷം ഡിസിസി അദ്ധ്യക്ഷന്‍മാരുടെ യോഗം വിളിച്ച് കോൺ​ഗ്രസ് നേതൃത്വം

ന്യൂഡൽഹി: 2009 ന് ശേഷം ഡിസിസി അദ്ധ്യക്ഷന്‍മാരുടെ യോഗം വിളിച്ച് കോൺ​ഗ്രസ് നേതൃത്വം. പാർട്ടിയിൽ അധികാര വികേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് ഹൈക്കമാന്‍ഡ്. ഏപ്രില്‍ എട്ട്, ഒമ്പത് തിയതികളിലായി അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സമ്മേളനത്തിനു മുന്പായിരുന്നു യോഗം നടത്താൻ തീരുമാനിച്ചത് . എന്നാൽ പല സംസ്ഥാനങ്ങളിലും പുതിയ ഡിസിസി അധ്യക്ഷന്മാർ ആയിട്ടില്ല. അതുകൊണ്ട് തന്നെ പുതിയ ഡിസിസി അദ്ധ്യക്ഷന്‍മാരെ നിയമിച്ച ശേഷമായിരിക്കും യോഗം നടത്തുക . കേരളം, കര്‍ണാടക, ഹരിയാന സംസ്ഥാനങ്ങളില്‍ പുതിയ ഡിസിസി അദ്ധ്യക്ഷന്‍മാരെ നിയമിക്കും […]
Read more

വഖഫ് ആക്ട് ഭേദഗതിയെ എതിർക്കുന്നവരെ ബാലറ്റിലൂടെ പരാജയപ്പെടുത്തണം: സജി മഞ്ഞക്കടമ്പിൽ

കൊച്ചി: മുനമ്പം നിവാസികളായ ആളുകൾ പണം കൊടുത്ത് തീറാധാരമായി വാങ്ങിയ ഭൂമിയിൽ നിന്നും താമസക്കാരെ ഇറക്കിവിടാമെന്ന് ആരെങ്കിലും വ്യാമോഹിക്കുന്നെങ്കിൽ നടപ്പാകില്ലെന്നും വഖഫ് ആക്ട് ഭേദഗതിയെ എതിർക്കുന്നവരെ ബാലറ്റിലൂടെ പരാജയപ്പെടുത്തണം സജി മഞ്ഞക്കടമ്പിൽആക്ട്‌ ഭേദഗതിയെ എതിർക്കുന്നവരെ ബാലറ്റിലൂടെ പരാജയപ്പെടുത്താൻ ജനാധിപത്യ വിശ്വാസികൾ തയ്യാറാക്കണമെന്നും കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. മുനമ്പം നിവാസികളുടെ വീടിനും സ്വത്തിനും സംരക്ഷണം നൽകുക, ഉടമസ്ഥർക്ക് റവന്യൂ രേഖകൾ നൽകുക, വഖഫ് ആക്ട് ഭേദഗതിയെ എതിർക്കുന്നവരെ ബാലറ്റിലൂടെ പരാജയപ്പെടുത്തണമെന്ന് സജി മഞ്ഞക്കടമ്പിൽ […]
Read more

ടാറ്റ ട്രസ്റ്റ് ചെയര്‍മാനായി നോയല്‍ ടാറ്റയെ തിരഞ്ഞെടുത്തു

മുംബൈ: പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ നിര്യാണത്തെ തുടര്‍ന്ന് ടാറ്റ ട്രസ്റ്റ് ചെയര്‍മാനെ തിരഞ്ഞെടുത്തു. രത്തന്‍ ടാറ്റയുടെ സഹോദരനായ നോയല്‍ ടാറ്റയെയാണ് ടാറ്റ ട്രസ്റ്റ് ചെയര്‍മാനായി തിരഞ്ഞെടുത്തത്. മുംബൈയില്‍ ചേര്‍ന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് തീരുമാനം. 67 കാരനായ നോയല്‍ നിലവില്‍ ടാറ്റ ട്രസ്റ്റിന്റേയും ദോറാബ്ദി ടാറ്റ ട്രസ്റ്റിന്റേും ട്രസ്റ്റിയാണ്. ടാറ്റാ ട്രസ്റ്റിന്റെ കീഴിലുള്ളതാണ് ഈ രണ്ട് സ്ഥാപനങ്ങളും. വളരെ നല്ലവനും വിവേകിയുമായ മനുഷ്യന്‍ എന്നാണ് നോയല്‍ ടാറ്റയെ ടാറ്റ സണ്‍സിന്റെ മുന്‍ ബോര്‍ഡ് അംഗം ആര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer