Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരളത്തിൽ ഇന്ന് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. കളളക്കടൽ പ്രതിഭാസത്തിനുളള സാധ്യത മുന്നിൽ കണ്ട് ഓറഞ്ച് അലർട്ട് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 2.0 മുതൽ 2.1 മീറ്റർ വരെ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത മുന്നറിയിപ്പ് നൽകിയിരുന്നു.

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉച്ചയ്‌ക്ക്‌ 02.30 വരെ 2.9 മുതൽ 3.0 മീറ്റർ വരെ കടലാക്രമണത്തിനും സാധ്യതയുണ്ടെന്നുമാണ് അറിയിപ്പ് നൽകിയിരുന്നു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer