Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നിയന്ത്രണംവിട്ട കാര്‍ പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഉള്ള്യേരി-കോഴിക്കോട് റൂട്ടില്‍ കൂമുള്ളിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ നടുവണ്ണൂര്‍ സ്വദേശികളായ രണ്ടുപേരില്‍ ഒരാളായ വലിയപറമ്പില്‍ ആലിക്കോയ എന്നയാളെ മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കാർ വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ട്ടപ്പെട്ട് സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം തലകീഴായി മറിഞ്ഞു. കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. അപകടത്തെ തുടർന്ന് പ്രദേശത്ത് ഏറെ നേരത്തെ ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ബന്ധവും തകരാറിലായി. നാട്ടുകാര്‍ ചേര്‍ന്ന് കാര്‍ റോഡരികിലേക്ക് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Recent News

Advertisement
WhiteswanTV Footer