കോഴിക്കോട് നാദാപുരത്ത് ബസ് യാത്രക്കിടെ രണ്ടര വയസ്സുകാരനെ ബസില്‍ മറന്നുവെച്ച് അമ്മ
കോഴിക്കോട്: നാദാപുരത്ത് ബസ് യാത്രക്കിടെ രണ്ടര വയസ്സുകാരനെ ബസില്‍ മറന്നുവെച്ച് അമ്മ. ബസ് യാത്ര അവസാനിപ്പിക്കുമ്ബോഴാണ് കുട്ടി ഒറ്റയ്ക്കിരിക്കുന്നത് ബസ് ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടത്. പിന്നാലെ കുഞ്ഞിനെ തേടി അമ്മ പാഞ്ഞെത്തി. വടകര-വളയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിൽ ഓര്‍ക്കാട്ടേരിക്ക് സമീപത്തെ സ്റ്റോപ്പില്‍ നിന്നാണ് രണ്ട് സ്ത്രീകളും ഒരു കുട്ടിയും കയറിയത്. ബസ് വടകരയില്‍ യാത്ര അവസാനിപ്പിച്ചപ്പോഴാണ് ഗിയര്‍ ബോക്‌സിന് മുകളില്‍ കുട്ടി ഒറ്റയ്ക്കിരിക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ തന്നെ പോലീസില്‍ വിവരം അറിയിക്കാന്‍ തീരുമാനിച്ചെങ്കിലും […]
Read more