കോഴിക്കോട് : ഇന്നോവ കാറും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി മരിച്ചു.
അപകടത്തിൽ തൃക്കളയൂർ മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തിയും കോഴിക്കോട് ഓമശ്ശേരി സ്വദേശിയുമായ കൊറ്റിവട്ടം ഇല്ലത്ത് ശ്രീധരൻ നമ്പൂതിരി (63) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച നെല്ലിക്കാം പറമ്പ് എയർപോർട്ട് റോഡിൽ വച്ചാണ് സംഭവം.
ശ്രീധരൻ നമ്പൂതിരി ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇന്നോവ കാർ ഇടിക്കുകയായിരുന്നു. തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടിക്കുശേഷം വൈകിട്ട് സംസ്കരിക്കും






