Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാകിസ്ഥാൻ ചാരവൃത്തി;പഞ്ചാബിൽ രണ്ട് പേർ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗുർദാസ്പൂർ : ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് പഞ്ചാബ് പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു.ഗുര്‍ദാസ്പൂറിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. പഞ്ചാബ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ സൈനിക നീക്കങ്ങൾ, പ്രധാന സ്ഥലങ്ങൾ എന്നിവയുൾപ്പെടെ ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്ഥാന് ചോർത്തി കൊടുത്ത സുഖ്‌പ്രീത് സിംഗ്, കരൺബീർ സിംഗ് എന്നിവരാൻ പോലീസ് പിടിയിലായതെന്ന് പഞ്ചാബ് പോലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവ് അറിയിച്ചു. പ്രതികളിൽ നിന്ന് മൂന്ന് മൊബൈൽ ഫോണുകളും എട്ട് ലൈവ് കാട്രിഡ്ജുകളും പോലീസ് കണ്ടെടുത്തു.

അതേസമയം ഇവർ ഇന്ത്യൻ സായുധ സേനയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ഇവർ കൈമാറിയിട്ടുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു. കൂടാതെ ഇവരുടെ അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപയുടെ പണമിടപാട് നടന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഭീകരാക്രമണത്തിന് ശേഷം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് യൂട്യൂബർ അടക്കം നിരവധി പേരെയാണ് പോലീസ് പിടികൂടിയത് .

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer