Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാലാ രൂപത 43-ാമത് ബൈബിൾ കൺവൻഷൻ ‘കൃപാഭിഷേകം’ ഡിസംബർ 19 മുതൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: പാലാ രൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 43-ാമത് ബൈബിൾ കൺവൻഷൻ ‘കൃപാഭിഷേകം’ ഡിസംബർ 19 മുതൽ 23 വരെ പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ നടക്കും. സമുദായ ശാക്തീകരണ വർഷത്തോടനുബന്ധിച്ചാണ് ഈ വർഷത്തെ കൺവൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്.

പ്രമുഖ വചനപ്രഘോഷകനും അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ റവ. ഫാ. ഡൊമിനിക് വാളമ്നാൽ കൺവൻഷന് നേതൃത്വം നൽകും. പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്പ് എമിരറ്റസ് മാർ ജോസഫ് പള്ളിക്കാമ്പിൽ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ വിവിധ ദിവസങ്ങളിലെ ശുശ്രൂഷകൾ നടക്കും.

പ്രധാന വിവരങ്ങൾ:

2025 ഡിസംബർ 19, 20, 21, 22, 23 (വെള്ളി മുതൽ ചൊവ്വ വരെ).എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3.30 മുതൽ രാത്രി 9.00 വരെ.സെന്റ് തോമസ് കോളേജ് ഗ്രൗണ്ട്, പാലാ. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന കൺവൻഷനിൽ വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന, ദൈവവചന ശുശ്രൂഷ, വിടുതൽ ശുശ്രൂഷ, സൗഖ്യ ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. വികാരി ജനറലും കൺവൻഷൻ ചുമതലക്കാരനുമായ വെരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടനാത്ത്, ഇവാഞ്ചലൈസേഷൻ ഡയറക്ടർ റവ. ഫാ. ജോസഫ് അരിമറ്റത്ത്, അസിസ്റ്റന്റ് ഡയറക്ടർ റവ. ഫാ. ആൽബിൻ പുത്തൻപറമ്പിൽ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ കൺവൻഷന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു. കൂടുതൽ വിവരങ്ങൾക്ക്: 98477 75738, 85902 05617 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

Recent News

Advertisement
WhiteswanTV Footer