Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പൊലീസ് എത്തിയില്ല ; ഗതാഗതം നിയന്ത്രിച്ചു വഴിയാത്രക്കാരൻ, കൈയ്യടിച്ചു നാട്ടുകാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കോട്ടയത്ത് ഗതാഗതകുരുക്ക് കൊണ്ട് സഹികെട്ട് ജനങ്ങൾ. ഓണം ആയതിനാൽ പൊലീസുകാരും അവധിയിലാണ്. എന്നാൽ ഇതെല്ലാം കണ്ടുകൊണ്ട് വഴിയാത്രക്കാരനായ ഒരു യുവാവ് റോഡരികിൽ നിൽക്കുന്നുണ്ടായിരുന്നു. ഓണ തിരക്കുകളോട് അനുബന്ധിച്ച് ചങ്ങനാശ്ശേരി-വാഴൂർ, കറുകച്ചാൽ-മണിമല, കറുകച്ചാൽ-മല്ലപ്പള്ളി റോഡുകളിലെ ഗതാഗതക്കുരുക്ക് കാരണം ബുധനാഴ്ച രാവിലെ പ്രദേശം മുഴുവനും സ്തംഭിച്ച നിലയിലായിരുന്നു.

മൂന്ന് മണിക്കൂർ ഗതാഗതം ഒറ്റയ്ക്ക് നിയന്ത്രിച്ച ഷർട്ടും കൈലിയും ധരിച്ച ഒരു യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. മൂന്ന് പ്രധാന റോഡുകളിൽ നിന്ന് വരുന്ന വാഹനങ്ങളെ നയിക്കുകയും കൃത്യമായ ഇടവേളകളിൽ ഓരോ ദിശയിലേക്കും കടന്നുപോകാൻ യുവാവ് അനുവദിക്കുകയും ചെയ്തു. യുവാവ് ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കുന്നത്.

പൊലീസ് സ്റ്റേഷനിൽ ഗതാഗത കുരുക്ക് റിപ്പോർട്ട് ചെയ്തിട്ടും ആരും എത്താത്ത സാഹചര്യത്തിലാണ് യുവാവ് മുൻകൈ എടുത്തത്. ചമ്പക്കരയിൽ നിന്നുള്ള ഒരു യുവാവ് ഗതാഗതം നിയന്ത്രിക്കാൻ മുന്നിട്ടിറങ്ങി കാണികളുടെ പ്രശംസ പിടിച്ചുപറ്റി. റോഡിലൂടെ കടന്നു പോയ പലരും യുവാവിനോട് നന്ദി പറഞ്ഞു, ചിലർ നന്ദി സൂചകമായി കുപ്പിവെള്ളം പോലും വാങ്ങി നൽകി. ഒടുവിൽ നാട്ടുകാർ നോട്ടുമാലയണിയിച്ച് കൊണ്ട് യുവാവിനെ അഭിനന്ദിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix