Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പോലീസ് ചമഞ്ഞ് വിര്‍ച്വല്‍ അറസ്റ്റ്: വയോധികനില്‍നിന്ന് 8.80 ലക്ഷം രൂപ തട്ടിയെടുത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: വിര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിലൂടെ വയോധികനില്‍ നിന്ന് ലക്ഷങ്ങൾ തട്ടി. എലത്തൂര്‍ സ്വദേശിയായ ചാക്കുണ്ണി നമ്പ്യാരിൽ നിന്നുമാണ് മുംബൈയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞു 8.80 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ജോലി ചെയ്തിരുന്ന കാലത്ത് മനുഷ്യക്കടത്ത് നടത്തിയെന്ന പേരിലാണ് തട്ടിപ്പ് സംഘം വയോധികനെ ബന്ധപ്പെട്ടത്. കേസിന് ആവശ്യമായ ബാങ്ക് രേഖകള്‍ അയച്ചു നല്‍കാൻ ആവശ്യപ്പെട്ടു. തുടർന്ന് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടുകയായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് തട്ടിപ്പ് നടന്നത്.

മുംബൈയില്‍ ജലസേചന വകുപ്പില്‍ ജോലി ചെയ്തിരുന്ന സമയത്ത് വയോധികന് മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. ഡെപ്യൂട്ടി പോലീസ് കമ്മീഷണറെന്ന പേരിലായിരുന്നു സന്ദേശം. കേസില്‍ നിന്നും ഒഴിവാക്കണമെങ്കില്‍ ബാങ്ക് രേഖകള്‍ അയച്ചു നല്‍കണമെന്നു ആവശ്യപ്പെട്ടു. ഇതനുസരിച്ച് ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ അയച്ചു നല്‍കിയതോടെയാണ് പണം നഷ്ടമായത്.

തുടര്‍ന്ന് എലത്തൂര്‍ പൊലീസില്‍ പരാതി നൽകി. തെലങ്കാനയിലെ അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നതെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Tags :

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix