Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദൂലോകം വെല്ലാനായി പോരണ സുൽത്താൻ; ആട് – 3 യിലെ വീഡിയോ ഗാനം പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ആട്. 3എന്ന ചിത്രത്തിനു വേണ്ടിപ്രേക്ഷകരെ ഏറെ ആവേശക്കൊടുമുടിയിലെത്തിക്കാൻ അവസരമേകിവീഡിയോ ഗാനമെത്തി.മാർച്ച് പത്തൊമ്പതിന് പ്രദർശനത്തിനെ ത്തുന്ന ഈ ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേഷനാണ് ഈ ഗാനം.

ഭൂലോകം വെല്ലാനായ് പോരണ സുൽത്താൻ എന്ന അടിച്ചു പൊളി ഗാനമാണ് അതിൻ്റെ മികച്ച ദൃശ്യാവിഷ്ക്കാരണത്തോടെ പുറത്തുവിട്ടിരി ക്കുന്നത്. ‘മനു മഞ്ജിത്ത് രചിച്ച് ഷാൻ റഹ്മാൻ ഈണമിട്ട് അനില ഈശ്വർ പാടിയ ഈ ഗാനത്തിൻ്റെ ദൃശ്വാവിഷ്ക്കാരണത്തിൽ അഭിനയിക്കുന്നത് പ്രശസ്ത ദക്ഷിണേന്ത്യൻ താരം വേദികയാണ്.

ഈ ചിത്രത്തിൻ്റെ കഥാപുരോഗതിയിൽ നിർണ്ണായകമായ പങ്ക് ഈ ഗാനരംഗത്തിനുണ്ട്.വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ത്തന്നെ സമൂഹമാധ്യമങ്ങളിൽ വലയ പ്രതികരണമാണ് ഈ ഗാന രംഗം നേടിയരിക്കുന്നത്.സമീപകാല മലയാള സിനിമയിലെ വലിയ മുതൽമുടക്കിലെ ത്തുന്ന ഈ ചിത്രം ഫാൻ്റെസിയും, ഹ്യൂമറു മായി ക്ലീൻ എൻ്റർടൈനറായി എത്തുന്നു. പൊട്ടിച്ചിരിപ്പിക്കുവാനും, വിസ്മയിപ്പിക്കുവാനും പോരും വിധത്തിലാണ് അവതരണം.

ജയസൂര്യ വിനായകൻ, സണ്ണി വെയ്ൻ, സൈജുക്കുറുപ്പ്, . ഇന്ദ്രൻസ്, വിജയ് ബാബു .അജുവറൂഗീസ്. ധർമ്മജൻ ബോൾഗാട്ടി,ആൻസൺ പോൾ, രൺജി പണിക്കർ,നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്,സുധിക്കോപ്പ, ചെമ്പിൽ അശോകൻ നെൽസൺ, ഉണ്ണിരാജൻ.പി.ദേവ്, സ്രിന്ധ, ഹരികൃഷ്ണൻ, വിനീത് മോഹൻ എന്നിവരും നിരവധി വിദേശ താരങ്ങളും പ്രധാനവേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം ഹോളിവുഡ് താരം ലാറയൂം പ്രിധാന വേഷങ്ങളിൽ എത്തുന്നു.സംഗീതം ഷാൻ റഹ്മാൻ.ഛായാഗ്രഹണം – അഖിൽ ജോർജ്.എഡിറ്റിംഗ്- ലിജോ പോൾ.

കലാസംവിധാനം – അനീസ് നാടോടിമേക്കപ്പ് – റോണക്സ് സേവ്യർ -കോസ്റ്റ്യും – ഡിസൈൻ-സ്റ്റെഫി സേവ്യർ -സ്റ്റിൽസ് – വിഷ്ണു എസ്. രാജൻ,
പബ്ളിസിറ്റി ഡിസൈൻ – കൊളിൻസ്.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വിനയ് .ബാബു.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷിബു പന്തല ക്കോട്. സെന്തിൽ പൂജപ്പുര ‘പ്രൊഡക്ഷൻ കൺട്രോളർ – ഷിബു ജി. സുശീലൻ..വാഴൂർ ജോസ്

Tags :

Recent News

Advertisement
WhiteswanTV Footer