പാലക്കാട്: മുൻ കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ അനുകൂലിച്ച് വീണ്ടും പോസ്റ്ററുകൾ . പാലക്കാട് നഗരമധ്യത്തിലാണ് കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ ഉയർന്നിട്ടുള്ളത്. ഐഎംഎ ജംഗ്ഷനിലാണ് സുധാകരനായുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.‘പദവി ഉണ്ടെങ്കിലും ഇല്ലെങ്കിലും കെ എസ് എന്ന കുമ്പക്കുടി സുധാകരൻ തന്നെയാണ് സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ തലയെടുപ്പുള്ള രാജാവ്’ എന്നാണ് പോസ്റ്ററിൽ ഉള്ളത്.അതേസമയം നേരത്തെ തൃശ്ശൂരിലും തിരുവനന്തപുരത്തും ഇദ്ദേഹത്തിനെ അനുകൂലിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
സേവ് കോൺഗ്രസ് എന്ന പേരിലാണ് ഈ പോസ്റ്ററുകൾ എല്ലാം സ്ഥാപിച്ചിട്ടുള്ളത്. ‘കെ എസ് തുടരണം’ എന്ന തലക്കെട്ടോട് കൂടിയ പോസ്റ്ററിൽ ‘കെ സുധാകരൻ തുടരട്ടെ, പിണറായി ഭരണം തുലയട്ടെ’ എന്ന വാചകവും ഉണ്ടായിരുന്നു എന്നാൽ സുധാകരനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റുന്നതിന് മുൻപായിരുന്നു ഇവിടെങ്ങളിൽ പോസ്റ്ററുകൾ ഉയർന്നത്.






