Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പ്രീപെയ്ഡ് റീചാർജിൽ 30 ദിവസത്തെ വാലിഡിറ്റി; ഉപഭോക്താക്കൾക്ക് ആശ്വാസം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പ്രീപെയ്ഡ് മൊബൈൽ ഉപഭോക്താക്കൾക്ക് 30 ദിവസത്തെ വാലിഡിറ്റിയുള്ള റീചാർജ് പ്ലാനുകൾ ലഭ്യമാക്കുന്ന സംവിധാനം നിലവിലുണ്ട്. എല്ലാ ടെലികോം സേവനദാതാക്കളും കുറഞ്ഞത് ഒരു 30 ദിവസത്തെ പ്ലാനും, ഓരോ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്ന ഒരു പ്ലാനും നൽകണമെന്ന് ട്രായിയുടെ വ്യവസ്ഥകളിൽ വ്യക്തമാക്കുന്നു.

നിലവിൽ പല കമ്പനികളും 28 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ നൽകുന്നതിനാൽ വർഷത്തിൽ 12 മാസത്തിന് പകരം 13 തവണ റീചാർജ് ചെയ്യേണ്ടിവരുന്ന സാഹചര്യം ഉണ്ടായിരുന്നുവെന്ന് രാജ്യസഭാ എംപി രാഘവ് ചദ്ദ ചൂണ്ടിക്കാട്ടി.

30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ ലഭ്യമാകുന്നതോടെ ഉപഭോക്താക്കൾക്ക് ഓരോ മാസവും ഒരേ തീയതിയിൽ റീചാർജ് പുതുക്കാനുള്ള സൗകര്യം ലഭിക്കും. ഇന്റർനെറ്റ് ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്കായി വോയ്‌സ് കോളുകളും എസ്.എം.എസും ഉൾപ്പെടുന്ന പ്ലാനുകളും സേവനദാതാക്കൾ നൽകേണ്ടതുണ്ട്.

ഉപഭോക്താക്കളുടെ ആവശ്യങ്ങൾ പരിഗണിച്ച് ട്രായിയും കേന്ദ്ര സർക്കാരും നടപടി സ്വീകരിച്ചതിന് നന്ദിയുണ്ടെന്ന് രാഘവ് ചദ്ദ പറഞ്ഞു. 30 ദിവസത്തെ വാലിഡിറ്റി കൂടുതൽ ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix