Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

8-ാമത് ബൈബിൾ കൺവെൻഷനും, തിരുനാളിനും ഒരുക്കങ്ങൾ പൂർത്തിയായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ്റെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള പുണ്യകേന്ദ്രമായ മാന്നാനം സെൻ്റ് ജോസഫ് ആശ്രമത്തിൽ 8-ാമത് ബൈബിൾ കൺവെൻഷനും വിശുദ്ധൻ്റെ 11-ാമത് വാർഷിക പ്രഖ്യാപന തിരുനാളും ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നവംബർ 19 മുതൽ 24 വരെ നടക്കും. ‘അഭിഷേകാഗ്നി’ എന്ന പേരിൽ നടക്കുന്ന ബൈബിൾ കൺവെൻഷൻ നവംബർ 19 മുതൽ 23 വരെയാണ് സംഘടിപ്പിക്കുന്നത്.

നവംബർ 19 മുതൽ 23 വരെയുള്ള കൺവെൻഷൻ ദിവസങ്ങളിൽ വൈകുന്നേരം 4.00 മണി മുതൽ 9.00 മണി വരെയാണ് ശുശ്രൂഷകൾ. എല്ലാ ദിവസവും 4.00പി എം-ന് ദിവ്യബലി, 4.30 പി എം-ന് ശുശ്രൂഷകൾ, 5.45 പി എം-ന് വചനപ്രഘോഷണം, 9.00 പി എം-ന് സമാപനം എന്നിവ ഉണ്ടായിരിക്കും. നവംബർ 19-ന് 5.45 പി എം-ന് കൺവെൻഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടും. പ്രമുഖ വചന പ്രഘോഷകരായ ഫാ. സേവ്യർ വട്ടായിൽ ,ഫാ. സാംസൺ ക്രിസ്റ്റി മാന്നൂർ എന്നിവർ കൺവെൻഷന് നേതൃത്വം നൽകും.

ദിവസേനയുള്ള കൺവെൻഷൻ ശുശ്രൂഷകൾ വിവിധ വൈദികരാണ് നയിക്കുന്നത്. നവംബർ 19-ന് ഫാ. ജോസ് പള്ളിക്കൽ, 20-ന് ഫാ. ജോസ് ചിറ്റേഴം സി എം ഐ, 21-ന് ഫാ. ജിബിൻ പ്രീത് കുറുമുള്ളൂർ, 22-ന് ഫാ. ഡൈനസ് കുളത്തുങ്കൽ സി എം ഐ, 23-ന് ഫാ. റോബിൻ ചീനചുരുണോലി സി എം ഐ എന്നിവർ വചന പ്രഘോഷണം നടത്തും. ദിവ്യബലി, ദിവ്യകാരുണ്യ ആരാധന, ദൈവവചന ശുശ്രൂഷ, വിടുതൽ ശുശ്രൂഷ, രോഗശാന്തി ശുശ്രൂഷ എന്നിവ കൺവെൻഷൻ്റെ ഭാഗമായി നടക്കും.


വിശുദ്ധ ചാവറയച്ചൻ്റെ വിശുദ്ധ പ്രഖ്യാപനത്തിൻ്റെ 11-ാം വാർഷിക തിരുനാൾ നവംബർ 24-നാണ് ആഘോഷിക്കുന്നത്. തിരുനാൾ ദിനത്തിൽ 10.30 am-ന് മാന്നാനം സെൻ്റ് ജോസഫ് ആശ്രമത്തിൽ വികാരി ജനറൽ റവ. ഫാ. സെബാസ്റ്റ്യൻ ചാമത്തറ സി എം ഐ-യുടെ മുഖ്യകാർമ്മികത്വത്തിൽ വി. ചാവറ ചാപ്പലിൽ തിരുക്കർമ്മങ്ങൾ നടക്കും. തുടർന്ന് 11.00 am-ന് ആഘോഷമായ ദിവ്യബലിയും സ്നേഹവിരുന്നും ബൈബിൾ പ്രദർശനവും ഉണ്ടായിരിക്കും.

Recent News

Advertisement
WhiteswanTV Footer