Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആണവോര്‍ജ്ജ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം: സര്‍ക്കാര്‍ നിയമഭേതഗതിക്ക് ഒരുങ്ങുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ആണവോര്‍ജ്ജ മേഖലയില്‍ നിര്‍ണായക നിയമ ഭേദഗതിക്ക് ഒരുങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍. രണ്ട് ഭേദഗതികള്‍ ആകും നിലവിലെ നിയമത്തില്‍ വരുത്തുക.ആണവോര്‍ജ്ജ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനായും ന്യൂക്ലിയര്‍ ലയബിലിറ്റി വ്യവസ്ഥയിള്‍ ഇളവ് വരുത്താനുമുള്ള ഭേദഗതികള്‍ വരുത്തും.വരുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇത് അവതരിപ്പിക്കുമെന്നാണ്
റിപ്പോര്‍ട്ട്.

രാജ്യത്തെ ആണവോര്‍ജ്ജ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനും വിദേശ നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. നിലവിലെ ആണവോര്‍ജ നിയമത്തിലെ രണ്ട് വ്യവസ്ഥകള്‍ ഭേദഗതി ചെയ്‌തേക്കും. ആദ്യമായി ന്യൂക്ലിയര്‍ ലയബിലിറ്റി വ്യവസ്ഥയില്‍ മാറ്റം വരുത്തും.ആണവ അപകടമുണ്ടായാല്‍ ഉപകരണങ്ങള്‍ നല്‍കിയ കമ്പനി നഷ്ടപരിഹാരം നല്‍കുന്നതില്‍ നേരിയ ഇളവ് ഇതിലൂടെ കൊണ്ട് വരും. ഉപകരണങ്ങള്‍ വിതരണം ചെയ്തു ഒരു നിശ്ചിത കാലംവരെ അപകടമുണ്ടായാല്‍ ഉത്തരവാദിത്വം കമ്പനിയുടെതായിരിക്കും എന്ന തരത്തില്‍ ഒരു സമയപരിധി നിശ്ചയിച്ചുകൊണ്ട് വ്യവസ്ഥയില്‍ ഭേദഗതി വരുത്താനാണ് നീക്കം. രണ്ടാമതായി ആണവനിലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വകാര്യ മേഖലയ്ക്ക് അവസരം നല്‍കാനും കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു.ആണവ മേഖലയില്‍ കൂടുതല്‍ വിദേശനിക്ഷേപം ഉറപ്പാക്കാനാണ് നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഇന്ത്യ-അമേരിക്ക ആണവ കരാറിന്റെ വാണിജ്യസാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യവും ഇന്ത്യക്കുണ്ട്.ഇരു രാജ്യങ്ങളുമായി ആണവ കരാര്‍ ഒപ്പിട്ട് ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക നീക്കം. വിദേശ നിക്ഷേപങ്ങള്‍ക്ക് നിയമപരമായ തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് ഈ രണ്ട് ഭേദഗതികളിലൂടെ സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer