Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഫ്രഷ് കട്ട് മാലിന്യ പ്ലാന്റിനെതിരെ സമരം ശക്തമാകുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

താമരശ്ശേരി: അമ്പായത്തോട് ഇറച്ചിപ്പാറയിലെ ഫ്രഷ് കട്ട് കോഴിയറവു മാലിന്യ പ്ലാന്റില്‍ നിന്നുള്ള രൂക്ഷമായ ദുര്‍ഗന്ധവും ഇരുതുള്ളി പുഴയിലേക്ക് ഒഴുക്കിവിടുന്ന മാലിന്യവും കാരണം പ്രദേശവാസികള്‍ക്ക് ജീവിതം ദുസഹമാകുന്നു.

ദിവസേന വ്യാപിക്കുന്ന രോഗബാധയും അസഹ്യമായ ദുര്‍ഗന്ധവും ജനങ്ങളുടെ സഹനശേഷിക്ക് വെല്ലുവിളിയാണ്. ഈ ദുരിതത്തിനെതിരെ സമാധാനപരമായി സമരം നടത്തുന്ന സമരക്കാര്‍ക്കെതിരെ പോലീസുകാര്‍ കള്ളക്കേസുകള്‍ ചുമത്തുന്നു. നിരപരാധികളെ വേട്ടയാടുന്നതിനെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി.

കൂടത്തായി-അമ്പലമുക്ക് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാംഘട്ട സമരപന്തലിന്റെ അഞ്ചാം ദിവസത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ എത്തി സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

സമരപന്തലില്‍ നിരവധി സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകരും പ്രദേശവാസികളും പങ്കെടുത്തു. ജനങ്ങളുടെ ആരോഗ്യവും ജീവിതവും തകര്‍ക്കുന്ന മാലിന്യപ്ലാന്റ് അടച്ചുപൂട്ടിയേ സമരം അവസാനിക്കൂവെന്നാണ് സമരസമിതിയുടെ നിലപാട്.

Advertisement
WhiteswanTV Footer