Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തേങ്ങണയിൽ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാന്‍  കുഴിച്ച റോഡ് പൂര്‍വസ്ഥിതിയില്‍ എത്തിക്കാതെ വീണ്ടും കുഴിക്കുന്നതിനെതിരേ പ്രതിഷേധം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ചങ്ങനാശേരിക്കടുത്തു തേങ്ങണയിൽ  പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാന്‍   കുഴിച്ച റോഡ് പഴയസ്ഥിതിയില്‍ എത്തിക്കാതെ വീണ്ടും കുഴിക്കുന്നതിനെതിരേ പ്രതിഷേധം ഉയരുന്നു. പൊടിശല്യത്തില്‍ തെങ്ങണ നിവാസികളും വ്യാപാരികൾക്കും ശ്വാസം മുട്ടുന്നു. പൈപ്പ് സ്ഥാപിക്കുന്നതിനായി പെരുമ്പനച്ചി മുതല്‍ തെങ്ങണ വരെയുള്ള റോഡ് ഭാഗം ആദ്യം കുഴിച്ചത് ഒരു വർഷം മുമ്പാണ്. പൈപ്പ് സ്ഥാപിക്കാന്‍ കുഴിച്ച പല ഭാഗങ്ങളും മൺകൂനകളായി അവശേഷിച്ചിരിക്കുകയാണ്.

പഴയ വില്ലേജ് ഓഫീസിനു സമീപത്തുള്ള വെയിറ്റിംഗ്‌ ഷെഡിനു സമീപം തകര്‍ന്നുകിടക്കുന്ന റോഡില്‍നിന്നും ഉയരുന്ന പൊടിശല്യം സഹിച്ചാണ് ഇവിടെ യാത്രക്കാര്‍ ബസ് കാത്തു നില്‍ക്കുന്നത്. വെയിറ്റിംഗ് ഷെഡ് മുതല്‍ ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് നിരവധി മണ്‍കൂനകളും  കാണാവുന്നതാണ്.

പൊടി ശല്യം രൂക്ഷമായത് വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്കും വ്യാപകമായി ശ്വാസംമുട്ടലിനും അലര്‍ജി രോഗങ്ങള്‍ക്കും ഇടയാക്കുന്നതായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടി. രോഗബാധയെത്തുടര്‍ന്ന് പലര്‍ക്കും ജോലിക്കെത്താന്‍ കഴിയുന്നില്ലെന്നു തൊഴിലാളികളും പറഞ്ഞു. റോഡ് കുഴിച്ച ഭാഗങ്ങളില്‍ വാട്ടര്‍ അഥോറിറ്റി കരാറുകാരുടെ ജോലിക്കാര്‍ വെള്ളമൊഴിക്കുന്നുണ്ടെങ്കിലും കടുത്ത ചൂടില്‍ പൊടി ശല്യം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല.

Recent News

Advertisement
WhiteswanTV Footer