Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രശസ്ത ഫ്രഞ്ച് നടി നതാലി ബായേ അന്തരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാരീസ്: പ്രശസ്ത ഫ്രഞ്ച് നടി നതാലി ബായേ (77) അന്തരിച്ചു. മസ്തിഷ്കത്തിലെ ന്യൂറോണുകളെ ബാധിക്കുന്ന രോഗത്തെ തുടർന്ന് ആരോഗ്യനില വഷളായതിനെ തുടർന്നാണ് മരണം.

ഫ്രാൻസിലെ പ്രമുഖ ചലച്ചിത്ര പുരസ്കാരമായ സീസർ അവാർഡ് നാലുതവണ നേടിയ ശ്രദ്ധേയ നടിയായിരുന്നു അവർ. ഏകദേശം എൺപതോളം സിനിമകളിൽ അഭിനയിച്ച ബായേ, പ്രമുഖ സംവിധായകരായ ഫ്രാൻസ്വാ ട്രൂഫോ, ഴാങ് ലൂക് ഗോദാർദ് എന്നിവരുടെ ചിത്രങ്ങളിലൂടെയും ശ്രദ്ധേയയായി.

1948-ൽ നോർമൻഡിയിൽ ജനിച്ച അവർ അഭിനയരംഗത്തെത്തുന്നതിന് മുമ്പ് നർത്തകിയായി ശ്രദ്ധ നേടിയിരുന്നു. 1973-ൽ പുറത്തിറങ്ങിയ ‘ഡേ ഫോർ നൈറ്റ്’ എന്ന ചിത്രമാണ് അവർക്ക് വലിയ പ്രശസ്തി നേടിക്കൊടുത്തത്.

Recent News

Advertisement
WhiteswanTV Footer