നടി മൊണാലിസ ഉന്നയിച്ച ലൈംഗിക അതിക്രമ ആരോപണങ്ങളെ തള്ളിയിരിക്കുയാണ് സംവിധായകൻ സനോജ് മിശ്ര. മോണാലിസയും നടൻ ഫർമാൻ ഖാനും തമ്മിലുള്ള വിവാഹത്തെ താൻ എതിർത്തതാണ് ആരോപണങ്ങൾക്ക് പിന്നിലെന്നാണ് മിശ്ര പറയുന്നത്. അവർക്ക് താനാണ് അഭിനയം പഠിപ്പിച്ചുകൊടുത്തതെന്നും അതേ അഭിനയം ഉപയോഗിച്ച് നടി തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്നുമാണ് ആരോപണം.മോണാലിസയുടെ കുടുംബത്തിലെ ഏഴെട്ട് അംഗങ്ങൾ ഇപ്പോഴും ഉജ്ജയിനിലെ തന്റെ വീട്ടിലാണ് താമസിക്കുന്നതെന്നും മിശ്ര പറഞ്ഞു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മൊണാലിസ താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അടുത്തിടെയാണ് മൊണാലിസയും ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം കേരളത്തിൽവെച്ച് നടന്നത്. തുടർന്ന് ഇരുവരും കേരളത്തിൽത്തന്നെ താമസിച്ചുവരികയായിരുന്നു. നാട്ടിലേക്ക് പോകുന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നും ആയതിനാൽ നാട്ടിലേക്ക് ഉടനത്തെ തിരികെ പോകുന്നില്ലന്നുമാണ് മൊണാലിസ അറിയിച്ചത്. തന്റെ പേര് നശിപ്പിക്കാൻ ശ്രമിച്ചതിന് മോണാലിസയ്ക്കെതിരെ ഉടൻതന്നെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് സനോജ് മിശ്ര അറിയിച്ചിട്ടുണ്ട്.




