Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അമ്മയുടെ രഹസ്യബന്ധം ചോദ്യം ചെയ്യാനെത്തി; രണ്ടുപേരെ കത്തികൊണ്ട് കുത്തി 16-കാരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: പീനിയയിൽ രഹസ്യബന്ധത്തെ ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടി രണ്ടുപേരെ കുത്തിക്കൊന്നു. 16-കാരനാണ് സംഭവം നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

മല്ലഗൗഡയുടെ ഭാര്യ യമുന (36), സഹോദരൻ സുദീപ് (34) എന്നിവരാണ് കൊല്ലപ്പെട്ടത്. മല്ലഗൗഡയ്ക്ക് 16-കാരന്റെ അമ്മയുമായി രഹസ്യബന്ധമുണ്ടെന്നാരോപിച്ച് ഇവർ കഴിഞ്ഞ ദിവസം സ്ത്രീയുടെ വീട്ടിലെത്തി തർക്കമുണ്ടാക്കിയതായാണ് വിവരം.

വഴക്കിനിടെ ഇരുവരും കത്തിയുമായി വീട്ടിനകത്ത് കയറിയതോടെ അമ്മയെ രക്ഷിക്കാനായി 16-കാരൻ കത്തി പിടിച്ചെടുത്ത് ഇരുവരെയും കുത്തുകയായിരുന്നു. യമുനക്കും സുദീപിനും നിരവധി തവണ കുത്തേറ്റതായും, ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായും പോലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ 16-കാരൻ വീട്ടിലെ ഒരു മുറിയിൽ പൂട്ടിക്കൊണ്ടിരുന്നു. പോലീസെത്തിയിട്ടും പുറത്തിറങ്ങാൻ തയ്യാറാകാത്ത കുട്ടിയെ ഒടുവിൽ പിതാവിന്റെ ഇടപെടലിൽ പുറത്തിറക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer