റഷ്യ : റഷ്യ – ഉക്രെയ്ൻ അതിർത്തിയിൽ ട്രെയിൻ പാളം തെറ്റി 7 പേർ മരിച്ചു. റഷ്യയിലെ പടിഞ്ഞാറൻ ബ്രയാൻസ്ക് മേഖലയിലാണ് അപകടം ഉണ്ടായത് .അപകടത്തിൽ 30 പേർക്ക് പരിക്കേറ്റിരുന്നു. മോസ്കോയിൽ നിന്ന് ക്ലിമോവിലേക്ക് പോകുകയായിരുന്ന ട്രെയിൻ ബ്രയാൻസ്ക് മേഖലയിൽ വെച്ചാണ് പാളത്തിൽ നിന്ന് തെന്നിമാറിയത്. “ഗതാഗത പ്രവർത്തനങ്ങളിലെ നിയമവിരുദ്ധ ഇടപെടലാണ്” തകർച്ചയ്ക്ക് കാരണമെന്ന് അധികൃതർ പറഞ്ഞെങ്കിലും ഇതേ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
കൊല്ലപ്പെട്ട ഏഴുപേരില്‍ ലോക്കോ പൈലറ്റും ഉള്‍പ്പെടുന്നുണ്ടെന്ന് റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട് .2022-ൽ മോസ്കോ ഉക്രെയ്നിനെതിരെ ആക്രമണം ആരംഭിച്ചതിനുശേഷം നിരവധി അട്ടിമറി ആക്രമണങ്ങൾ റഷ്യയെ ബാധിച്ചിട്ടുണ്ട്, അവയിൽ പലതും റഷ്യയുടെ റെയിൽവേയെ ലക്ഷ്യം വച്ചാണ്. സംഭവത്തിന് പിന്നാലെ ഇത് ഉക്രെയ്ൻ അട്ടിമറിയാണെന്ന് റഷ്യ ആരോപിച്ചു. അതേസമയം അപകടത്തില്‍പ്പെട്ടവരെ കണ്ടെത്തുന്നതിനും രക്ഷപ്പെടുത്തുന്നതിനുമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് റഷ്യന്‍ മന്ത്രാലയം വ്യക്തമാക്കി.




