Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Seven Dead

റഷ്യ-യുക്രെയ്ന്‍ അതിര്‍ത്തിയില്‍ ട്രെയിന്‍ പാളം തെറ്റി ഏഴ് മരണം, 30 ഓളം പേര്‍ക്ക് പരിക്ക്

റഷ്യ : റഷ്യ – ഉക്രെയ്ൻ അതിർത്തിയിൽ ട്രെയിൻ പാളം തെറ്റി 7 പേർ മരിച്ചു. റഷ്യയിലെ പടിഞ്ഞാറൻ ബ്രയാൻസ്ക് മേഖലയിലാണ് അപകടം ഉണ്ടായത് .അപകടത്തിൽ 30 പേർക്ക് പരിക്കേറ്റിരുന്നു. മോസ്കോയിൽ നിന്ന് ക്ലിമോവിലേക്ക് പോകുകയായിരുന്ന ട്രെയിൻ ബ്രയാൻസ്ക് മേഖലയിൽ വെച്ചാണ് പാളത്തിൽ നിന്ന് തെന്നിമാറിയത്. “ഗതാഗത പ്രവർത്തനങ്ങളിലെ നിയമവിരുദ്ധ ഇടപെടലാണ്” തകർച്ചയ്ക്ക് കാരണമെന്ന് അധികൃതർ പറഞ്ഞെങ്കിലും ഇതേ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. കൊല്ലപ്പെട്ട ഏഴുപേരില്‍ ലോക്കോ പൈലറ്റും ഉള്‍പ്പെടുന്നുണ്ടെന്ന് റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട് […]
Read more

തമിഴ്‌നാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടുത്തം: ഏഴ് മരണം

ചെന്നൈ: ദിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഒരു കുട്ടിയും രണ്ട് സ്ത്രീകളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. തീപ്പിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് അഗ്‌നിശമനാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ആശുപത്രിയിലെ ഏറ്റവും താഴത്തെ നിലയിലാണ് തീപ്പിടിത്തമുണ്ടായത്. പിന്നീട് മറ്റ് നിലകളിലേക്ക് തീപ്പിടിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് വിവരം. രോഗികളെ മാറ്റുന്നതിന് ഏകദേശം 50 ആംബുലന്‍സുകളെ സജ്ജമാക്കിയിട്ടുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix