Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സൗന്ദര്യവർധക വസ്തുക്കളുടെ വിൽപ്പനയ്ക്ക് ഇനി ലൈസൻസ് നിർബന്ധം; നിയന്ത്രണം കടുപ്പിച്ച് ആരോഗ്യവകുപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് സൗന്ദര്യവർധക വസ്തുക്കളുടെ വിൽപ്പനയും വിതരണവും നിയന്ത്രിക്കാൻ കർശന നടപടികളുമായി ആരോഗ്യവകുപ്പ്. ഇനി മുതൽ കേരളത്തിൽ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനും ലൈസൻസും രജിസ്ട്രേഷനും നിർബന്ധമാക്കാനാണ് സർക്കാർ നീക്കം.

നിലവിൽ സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കുന്നതിന് മാത്രമാണ് ലൈസൻസ് ആവശ്യമായിട്ടുള്ളത്. എന്നാൽ ഫെയർനസ് ക്രീമുകൾ ഉൾപ്പെടെയുള്ള ചില സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായി കണ്ടെത്തിയതോടെയാണ് നിയന്ത്രണം ശക്തമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.

ഓൺലൈൻ വഴിയുള്ള വിൽപ്പനയ്ക്കും പ്രത്യേക മാർഗനിർദേശങ്ങൾ കൊണ്ടുവരും. ഇതുസംബന്ധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരുന്നതോടെ സൗന്ദര്യവർധക വസ്തുക്കളുടെ വിൽപ്പനയിലും വിതരണത്തിലും കൂടുതൽ നിരീക്ഷണം ഉറപ്പാക്കാനാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix