Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വാനം പൂകി വാനമ്പാടി…

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തേനും വയമ്പും നാവിൽ തൂകുംവാനമ്പാടി… പ്രകൃതി തന്നെ തേനും വയമ്പും നൽകി അനുഗ്രഹിച്ച വാനമ്പാടി…. തൻ്റെ മധുര സ്വരത്താൽ മണ്ണിനെ മുഴുവൻ മയക്കിയ വാനമ്പാടി ഇനി വിണ്ണിലും പാടി പറക്കും…

തെന്നിന്ത്യയുടെ വാനമ്പാടി എസ്. ജാനകി വിടപറയുമ്പോൾ ബാക്കിയാവുന്നത് സംഗീതലോകത്ത് പാടിവച്ച എത്രയോ നല്ല ഗാനങ്ങൾ ആണ്. ഇരുപതോളം ഭാഷകളിൽ ഇരുപതിനായിരത്തിൽ ഏറെ പാട്ടുകൾതെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉർദു, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, അസാമീസ്, സിന്ധി തുടങ്ങി പതിനേഴു ഭാഷകളിൽ സോളോ, യുഗ്മഗാനം ഡ്യുയറ്റ്, കോറസ് മുതലായ പലതരത്തിലുള്ള 48,000 ഓളം ഗാനങ്ങൾ ആലപിച്ചു .

തുമ്പി വാ തുമ്പക്കുടത്തിൻ, ആടി വാ കാറ്റേ പാടി വാ കാറ്റേ ,മിഴിയോരം നനഞ്ഞൊഴുകും,നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ,താമസമെന്തേ വരുവാൻ,കണ്ണും കണ്ണും തമ്മിൽ തമ്മിൽ തുടങ്ങി … മലയാളിയുടെ ദുഃഖത്തിലും സന്തോഷത്തിലും ഏകാന്തതയും പ്രണയത്തിലും എല്ലാം കൂടെ ഉണ്ടായ ശബ്ദം… എസ്.ജാനകിയെ മലയാളികൾ ‘ദത്തുപുത്രി’യായി നെഞ്ചിലേറ്റിയപ്പോൾ മലയാള കരയ്ക്ക് അവർ ഏറ്റവും പ്രിയപ്പെട്ട ജാനകിയമ്മ ആയി..

ആന്ധ്ര ഗുണ്ടൂരിലെ ആയുർവേദ ഡോക്ടർ ശിസ്തില രാമമൂർത്തിയുടെയും സത്യവതിയുടെയും മകളായി 1938 ഏപ്രിൽ 23നാണു ജനനം. പ്രശസ്ത സംഗീത സംവിധായകൻ ചലപതി റാവുവിനുവേണ്ടി വിധിയിൻ വിളയാട്ട് എന്ന തമിഴ് ചിത്രത്തിൽ പാടിയാണു തുടക്കം. തുടർന്ന് മലയാളം ഉൾപ്പെടെ 6 ഭാഷകളിൽ പാടാൻ കരാറുമായി. 1957 ൽ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലെ ‘ഇരുൾ മൂടുകയോ’ എന്ന ഗാനത്തിലൂടെ മലയാളത്തിലെത്തി.മലയാളത്തിൽ മാത്രം 1200ലേറെ പാട്ടുകൾ. മിക്ക സംഗീതസംവിധായകരുടെയും ഈണങ്ങൾക്കു സ്വരമായെങ്കിലും ബാബുരാജിന്റെ ഗാനങ്ങളിലൂടെയാണ് പാട്ടിനെ അടയാളപ്പെടുത്തിയത്.”താമസമെന്തേ വരുവാൻ”, “ഇന്നലെ മയങ്ങുമ്പോൾ” തുടങ്ങിയ ഗാനങ്ങൾ ജാനകിയുടെ കരിയറിലെ നാഴികക്കല്ലുകളാണ്.

മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് 4 തവണ നേടി. കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പെടെ വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നായി 33-ലധികം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ , ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡുകൾ ,കലാനിപുര പുരസ്കാരംമൈസൂർ സർവകലാശാല ജാനകിക്ക് ഓണററി ഡോക്ടറേറ്റ് നൽകി, തുടങ്ങി അനവധി പുരസ്‌കാരങ്ങൾക്ക് അർഹയായിട്ടുണ്ട്.വാനമ്പാടി 2017 ഒക്ടോബറിൽ 79– ാം വയസ്സിലാണ് പൊതുവേദിയിൽനിന്നു വിരമിച്ചത്. തൊട്ടുതലേവർഷം പുറത്തിറങ്ങിയ ‘പത്തു കൽപനകളി’ലെ ‘അമ്മപ്പൂവിന്’ എന്ന താരാട്ടാണ് അവസാനമായി മലയാള സിനിമയ്ക്കുവേണ്ടി പാടിയ ഗാനം.

മൈസൂരു അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് എസ്. ജാനകിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായതിനാൽ ഐസിയുവിലേക്ക് മാറ്റി.രാത്രി ഏഴരയോടെയാണ് മരണം സ്ഥിരീകരിച്ചത്.സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ വിവരം പങ്കുവെച്ചത്.

Advertisement
WhiteswanTV Footer