തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുൻപ് ചെറിയ ചൂട് ഉണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ താപനില ഉയർന്നിരിക്കുകയാണ് യുഡിഫ് ക്യാമ്പുകളിൽ. സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി തകർക്കങ്ങളും പരിഭവങ്ങളും ഉണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ എണ്ണ ഏട്ടാ യന്ത്രം പോലെ പ്രവർത്തിക്കുയാണ് യുഡിഫ് ക്യാമ്പുകൾ. നിരവധി മണ്ഡലങ്ങളിൽ വിമത ശല്യം ഉണ്ടായിരുന്നു. മിക്കതും തലവേദനയായത് യുഡിഫിനായിരുന്നു. ഇപ്പോൾ ആറ് വിമതർ പത്രിക പിൻവലിച്ചതിനെ ആശ്വാസത്തിലാണ് യുഡിഫ്.
മറ്റ് മുന്നണികളേക്കാൾ മുൻപ് തന്നെ സ്ഥാനാർത്ഥി ചർച്ചകൾ ആരംഭിച്ച പാർട്ടിയായിരുന്നു യുഡിഫ്. ആദ്യം തന്നെ സാധ്യത പേരുകളും പുറത്തു വിട്ടിരുന്നു. എന്നാൽ ചില പരിഭവങ്ങൾ തീർപ്പാക്കുന്നതിന്റെ ഇടയിൽ പട്ടികയും വൈകിയിരുന്നു. അതിന്റെ ഇടയിലായിരുന്നു വിമത ശല്യം. ഏഴ് പേരിൽ ആര് പേരും പത്രിക പിൻവലിച്ചതോടെ പ്രചാരണം ശ്കതമാക്കിയിരിക്കുകയാണ് യുഡിഫ്.സ്ഥാനാര്‍ഥികള്‍ക്കായി പാര്‍ട്ടി നേതാക്കള്‍ ഒരുമിച്ച് പ്രചാരണ രംഗത്ത് ഇറങ്ങുന്നതും യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി കരുതുന്നത്.





