Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോവളം ബീച്ചിൽ തെരുവുനായയുടെ ആക്രമണം; കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥന് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. പ്രഭാതസവാരിക്കിടെ കോവളം ബീച്ചില്‍ കോസ്റ്റ് ഗാര്‍ഡിലെ ഉദ്യോഗസ്ഥനെ തെരുവുനായ കടിച്ചു. വ്യാഴാഴ്ച രാവിലെ ഏഴോടെ കോവളം ഹവ്വാ ബീച്ചിലാണ് സംഭവം. കോസ്റ്റ് ഗാര്‍ഡിന്റെ വിഴിഞ്ഞം സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ശുഭാനന്ദിന്(35) ആണ് നായയുടെ കടിയേറ്റത്. ഇദ്ദേഹത്തിന്റെ വലതുകൈയിലും ഇടതുകാലിലുമാണ് കടിയേറ്റത്.ശുഭാനന്ദ് നടക്കുന്നതിനിടെ നായ ഓടിയെത്തി കടിക്കുകയായിരുന്നു. കൈയുടെ പലഭാഗത്തും നായയുടെ പല്ലുകള്‍ താഴ്ന്നിട്ടുണ്ട്.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച ശുഭാനന്ദിന് പ്രതിരോധ വാക്സിന്‍ നല്‍കി. കോവളത്തുളള തെരുവുനായകള്‍, വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരെആക്രമിക്കുന്നത് ഇപ്പോൾ സ്ഥിരം സംഭവമായി മാറിക്കഴിഞ്ഞു. തെരുവുനായ്ക്കളെ വിനോദ സഞ്ചാരമേഖലകളില്‍നിന്ന് ഒഴിവാക്കുന്നതിനുളള നടപടികള്‍ കോര്‍പ്പറേഷന്‍ സ്വീകരിക്കണമെന്ന് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടു.

Tags :

Recent News

Advertisement
WhiteswanTV Footer