മപുസ: ഗുയിരിം പ്രദേശത്ത് ഹോക്കി പരിശീലനത്തിനിടെ ഉണ്ടായ അപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. സെന്റ് ആന്റണീസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയായ റുയീഷ ഖാർസെൽ (16) ആണ് മരിച്ചത്.
സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിശീലനത്തിനിടെ മറ്റൊരു കളിക്കാരൻ അടിച്ച ഹോക്കി പന്ത് അപ്രതീക്ഷിതമായി റുയീഷയുടെ തലയിൽ പതിക്കുകയായിരുന്നു. ആഘാതത്തിൽ ബോധരഹിതയായ കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിശീലന സമയത്ത് ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നത് ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.
പെൺകുട്ടിയുടെ അപ്രതീക്ഷിത മരണത്തിൽ സ്കൂൾ അധികൃതരും കായിക സമൂഹവും ദുഃഖം രേഖപ്പെടുത്തി. റുയീഷ ഖാർസെലന്റെ സഹോദരൻ സൂരജ്, ബിഹാറിൽ നടന്ന സബ് ജൂനിയർ ദേശീയ ചാമ്പ്യൻഷിപ്പിൽ ഗോവ ടീമിനെ നയിച്ച ക്യാപ്റ്റനായിരുന്നു.




