Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കെ.എസ്.എസ്.എസ്സിന്റെ നേതൃത്വത്തിൽ എം.എസ്.ഡബ്ല്യു വിദ്യാർഥികൾക്ക് പഠനശിബിരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ (KSSS) നേതൃത്വത്തിൽ സോഷ്യൽ വർക്ക് വിദ്യാർഥികൾക്കായി സാമൂഹ്യ അവബോധ പഠനശിബിരം സംഘടിപ്പിച്ചു. പാലാ ചേർപ്പുങ്കൽ ബി.വി.എം. ഹോളി ക്രോസ് കോളേജ്, ഇടുക്കി രാജാക്കാട് സാൻജോ കോളേജ് എന്നിവിടങ്ങളിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ടുമെന്റുകളുമായി സഹകരിച്ചാണ് ഒന്നാം വർഷ എം.എസ്.ഡബ്ല്യു (MSW) വിദ്യാർഥികൾക്കായി ശിബിരം നടത്തിയത്.

തെള്ളകം ചൈതന്യയിൽ നടന്ന പഠനശിബിരത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ്ജ് നിർവ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ്. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ ആമുഖ പ്രഭാഷണം നടത്തി.

കെ.എസ്.എസ്.എസ്സിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ഭിന്നശേഷിക്കാർക്കും അന്ധബധിര വൈകല്യമുള്ളവർക്കുമായി നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് ശിബിരത്തിൽ ക്ലാസ്സുകളും ഫീൽഡ് വിസിറ്റും ഒരുക്കിയിരുന്നു. കെ.എസ്.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ സിജോ തോമസ്, ഷൈല തോമസ് എന്നിവർ പഠനശിബിരത്തിന് നേതൃത്വം നൽകി.

Recent News

Advertisement
WhiteswanTV Footer