സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Archdiocese

കെസിബിസി ഒൗട്ട്സ്റ്റാൻ്റിംഗ് ഹയർ സെക്കൻററി സ്കൂൾ അവാർഡ് കോട്ടയം സെൻ്റ് ആൻസിന്

കോട്ടയം: കേരള കാത്തലിക് ബിഷപ്‌സ് കൗൺസിലും (കെ.സി.ബി.സി) കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡും സംയുക്തമായി ഏർപ്പെടുത്തിയ മികച്ച വിദ്യാലയങ്ങൾക്കുള്ള ഒൗട്ട്സ്റ്റാൻ്റിംഗ് ഹയർ സെക്കൻററി സ്കൂൾ അവാർഡിന് കോട്ടയം സെൻ്റ് ആൻസ് ഹയർ സെക്കൻഡറി സ്കൂൾ അർഹമായി. സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനകൾക്കുമുള്ള അംഗീകാരമായാണ് ഈ പുരസ്കാരം. 2026 ഫെബ്രുവരി 13, 14 തിയതികളിൽ ചങ്ങനാശ്ശേരിയിൽ വെച്ച് നടക്കുന്ന കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമ്മേളനത്തിൽ അവാർഡ് വിതരണം ചെയ്യും. പ്രിൻസിപ്പൽ ജോബി […]
Read more

സിബിസിഐ വൈസ് പ്രസിഡന്റായി മാർ മാത്യു മൂലക്കാട്ട്; ഈ പദവിയിലെത്തുന്ന ആദ്യ ക്നാനായ മെത്രാൻ

കോട്ടയം: കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സി.ബി.സി.ഐ) വൈസ് പ്രസിഡന്റായി കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് തിരഞ്ഞെടുക്കപ്പെട്ടു. സി.ബി.സി.ഐയുടെ നേതൃനിരയിലെത്തുന്ന ആദ്യ ക്നാനായ മെത്രാനെന്ന നേട്ടം ഇതോടെ അദ്ദേഹത്തിന് സ്വന്തമായി. മാർ മൂലക്കാട്ടിന്റെ ദീർഘകാലത്തെ സഭാ ശുശ്രൂഷകൾക്കും ക്നാനായ സമുദായത്തിനും ലഭിച്ച വലിയൊരു അംഗീകാരമാണിത്. സിറോ മലബാർ സിനഡിലെ ഏറ്റവും സീനിയർ മെത്രാനായ അദ്ദേഹം നിലവിൽ പെർമനന്റ് സിനഡ് അംഗമായും സീറോ മലബാർ സഭ സുപ്പീരിയർ ട്രൈബ്യൂണൽ മോഡറേറ്ററായും പ്രവർത്തിച്ചു വരികയാണ്. നേരത്തെ […]
Read more

സിബിസിഐ ദേശീയ അവാർഡ് തിളക്കത്തിൽ കല്ലറ സ്വദേശി ഫാ. ജോസുകുട്ടി മഠത്തിപ്പറമ്പിൽ

കോട്ടയം: സഭയ്ക്കും സമൂഹത്തിനും മാതൃകാപരമായ സേവനം അനുഷ്ഠിക്കുന്നവർക്കായി കാത്തലിക് ബിഷപ്പ് കോൺഫ്രൻസ് ഓഫ് ഇന്ത്യ (CBCI) പ്രഖ്യാപിച്ച പ്രഥമ ദേശീയ അവാർഡിന്റെ ആവേശത്തിലാണ് കല്ലറ സെന്റ് തോമസ് പഴയപള്ളി ഇടവക. സലേഷ്യൻസ് ഓഫ് ഡോൺബോസ്കോ സഭാംഗവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മിഷനറിയുമായ ഫാ. ജോസുകുട്ടി മഠത്തിപ്പറമ്പിലാണ് (പാറേമ്യാലിൽ) ഈ ആദരത്തിന് അർഹനായത്. വിശുദ്ധ ബൈബിളിനെ ഡിജിറ്റൽ രൂപത്തിൽ ആഗോളതലത്തിൽ എത്തിക്കുന്നതിൽ അദ്ദേഹം നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് […]
Read more

അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ കടുത്തുരുത്തി വലിയപള്ളിയിൽ           മൂന്നുനോമ്പാചരണവും പുറത്തുനമസ്കാരം ഭക്തി സാന്ദ്രമായി

കോട്ടയം: ചരിത്രപ്രസിദ്ധമായ കടുത്തുരുത്തി വലിയപള്ളിയിലെ മൂന്നുനോമ്പ് തിരുനാളിനോടനുബന്ധിച്ച് നടന്ന ‘പുറത്തുനമസ്കാരം’ വിശ്വാസസമൂഹത്തിന് പുണ്യനിമിഷമായി. പള്ളിയങ്കണത്തിലെ കൽക്കുരിശിൻ ചുവട്ടിൽ പരമ്പരാഗതമായി നടന്ന ചടങ്ങുകൾക്ക് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു. തിരുനാളിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് കർദിനാൽ മാർ ജോർജ് കൂവക്കാട് ചടങ്ങിൽ സന്ദേശം നൽകി. തിരുക്കർമ്മങ്ങളിൽ സഹായ മെത്രാന്മാരായ മാർ ജോസഫ് പണ്ടാരശ്ശേരി, ഗീവർഗീസ് മാർ അപ്രേം എന്നിവരും ഫാ. മൈക്കിൾ നെടുംതുരുത്തി പുത്തൻപുരയിൽ, അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, വലിയപള്ളി […]
Read more

ചരിത്രം ഉറങ്ങുന്ന കടുത്തുരുത്തിയിൽ ‘മുത്തിയമ്മയുടെ’ തിരുനാൾ വിളബരം; വലിയപള്ളിയിൽ മൂന്നുനോമ്പ് തിരുനാളിന് തുടക്കമാകുന്നു

കോട്ടയം: പ്രശസ്ത തീർത്ഥാടന കേന്ദ്രമായ കടുത്തുരുത്തി വലിയപള്ളിയിലെ മൂന്നുനോമ്പ് തിരുനാളിന് ഞായറാഴ്ച കൊടിയേറും. തിരുനാളിന് മുന്നൊരുക്കമായി ശനിയാഴ്ച വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാനയെ തുടർന്ന് ഫാ. ബിനോയി കരിമരുതിങ്കൽ പി.ഡി.എം നയിക്കുന്ന സായാഹ്ന ബൈബിൾ കൺവെൻഷൻ നടക്കുമെന്ന് വികാരി റവ. ഡോ. ജോൺസൺ നീലനിരപ്പേൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച രാവിലെ 6.45-ന് വികാരി റവ. ഡോ. ജോൺസൺ നീലനിരപ്പേൽ തിരുനാളിന് കൊടിയേറ്റുന്നതോടെ പ്രധാന ചടങ്ങുകൾക്ക് തുടക്കമാകും. വൈകുന്നേരം 5.30-ന് വിശുദ്ധ യൂദാ തദ്ദേവൂസിന്റെ കപ്പേളയിൽ ലദീഞ്ഞും തുടർന്ന് […]

ചരിത്രം ഉറങ്ങുന്ന കടുത്തുരുത്തിയിൽ ‘മുത്തിയമ്മയുടെ’ തിരുനാൾ വിളബരം

കോട്ടയം: പ്രശസ്ത തീർത്ഥാടന കേന്ദ്രമായ കടുത്തുരുത്തി വലിയപള്ളിയിലെ മൂന്നുനോമ്പ് തിരുനാളിന് ഞായറാഴ്ച കൊടിയേറും. തിരുനാളിന് മുന്നൊരുക്കമായി ശനിയാഴ്ച വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാനയെ തുടർന്ന് ഫാ. ബിനോയി കരിമരുതിങ്കൽ പി.ഡി.എം നയിക്കുന്ന സായാഹ്ന ബൈബിൾ കൺവെൻഷൻ നടക്കുമെന്ന് വികാരി റവ. ഡോ. ജോൺസൺ നീലനിരപ്പേൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച രാവിലെ 6.45-ന് വികാരി റവ. ഡോ. ജോൺസൺ നീലനിരപ്പേൽ തിരുനാളിന് കൊടിയേറ്റുന്നതോടെ പ്രധാന ചടങ്ങുകൾക്ക് തുടക്കമാകും. വൈകുന്നേരം 5.30-ന് വിശുദ്ധ യൂദാ തദ്ദേവൂസിന്റെ കപ്പേളയിൽ ലദീഞ്ഞും തുടർന്ന് […]
Read more

ലഹരി യുവ തലമുറയ്ക്ക് ഭീഷണി: മോൻസ് ജോസഫ് എംഎൽഎ

കോട്ടയം: മദ്യവും മാരക ലഹരിമരുന്നുകളും യുവതലമുറയെ ഗുരുതരമായി ബാധിക്കുന്നുവെന്നും ഇത് വരും തലമുറയ്ക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. കെസിബിസി ടെമ്പറൻസ് കമ്മീഷൻ കോട്ടയം റീജന്റെയും (കോട്ടയം, ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, വിജയപുരം രൂപതകൾ) കിടങ്ങൂർ ലിറ്റിൽ ലൂർദ് നഴ്സിംഗ് കോളജിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആതുരശുശ്രൂഷാ മേഖലയിലെ ലഹരിവിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റീജണൽ ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെസിബിസി ടെമ്പറൻസ് കമ്മീഷൻ സംസ്ഥാന […]
Read more

ധന്യൻ മാർ മാക്കീൽ പിതാവ് ചരമവാർഷികം; കെ.സി.വൈ.എൽ പദയാത്ര ജനുവരി 25-ന്

കോട്ടയം: ധന്യൻ മാർ മാക്കീൽ പിതാവിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് കെ.സി.വൈ.എൽ കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ ജനുവരി 25-ന് ‘മാക്കീൽ തീർത്ഥാടനം’ പദയാത്ര സംഘടിപ്പിക്കുന്നു. അന്നേ ദിവസം ഉച്ചയ്ക്ക് 12:30-ന് കൈപ്പുഴ ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചന്റെ കബറിടത്തിൽ നിന്നും ആരംഭിച്ച് ഇടക്കാട്ട് പള്ളിയിലുള്ള മാർ മാക്കീൽ പിതാവിന്റെ കബറിടം വരെയാണ് പദയാത്ര നടത്തുന്നത്. ത്യാഗോജ്വലമായ പദയാത്രയെത്തുടർന്ന് വൈകുന്നേരം 3:30-ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. പദയാത്രയിലും തുടർന്ന് നടക്കുന്ന തിരുകർമ്മങ്ങളിലും എല്ലാ യുവജന സുഹൃത്തുക്കളും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് കെ.സി.വൈ.എൽ ഭാരവാഹികൾ […]
Read more

പേരൂർ പള്ളി മിഷൻ ലീഗിന്റെ സഹായം പഞ്ചാബ് മിഷന്

കോട്ടയം: പേരൂർ സെൻ്റ് സെബാസ്റ്റ്യൻസ് ക്നാനായ കത്തോലിക്കാ പള്ളിയിലെ മിഷൻ ലീഗ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പഞ്ചാബ് മിഷൻ പ്രവർത്തനങ്ങൾക്കായി ധനസമാഹരണം നടത്തി. മിഷൻ ലീഗ് കുട്ടികൾ സമാഹരിച്ച 25,000 രൂപ, പള്ളി വികാരി ഫാ. മാത്യു ഏറ്റിയേപ്പള്ളിയും മിഷൻ ലീഗ് പ്രതിനിധികളും ചേർന്ന് വിശുദ്ധ പത്താം പീയൂസിൻ്റെ മിഷനറി സമൂഹത്തിൻ്റെ ട്രഷറർ ഫാ. ചാക്കോ വണ്ടൻകുഴിയിലിന് കൈമാറി. മിഷൻ പ്രവർത്തനങ്ങളോടുള്ള കുട്ടികളുടെ ആഭിമുഖ്യവും സാമൂഹിക പ്രതിബദ്ധതയും ഫാ. മാത്യു ഏറ്റിയേപ്പള്ളി അഭിനന്ദിച്ചു.
Read more

Recent News

Advertisement