Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ധന്യൻ മാർ മാക്കീൽ പിതാവ് ചരമവാർഷികം; കെ.സി.വൈ.എൽ പദയാത്ര ജനുവരി 25-ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ധന്യൻ മാർ മാക്കീൽ പിതാവിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് കെ.സി.വൈ.എൽ കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ ജനുവരി 25-ന് ‘മാക്കീൽ തീർത്ഥാടനം’ പദയാത്ര സംഘടിപ്പിക്കുന്നു. അന്നേ ദിവസം ഉച്ചയ്ക്ക് 12:30-ന് കൈപ്പുഴ ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചന്റെ കബറിടത്തിൽ നിന്നും ആരംഭിച്ച് ഇടക്കാട്ട് പള്ളിയിലുള്ള മാർ മാക്കീൽ പിതാവിന്റെ കബറിടം വരെയാണ് പദയാത്ര നടത്തുന്നത്.

ത്യാഗോജ്വലമായ പദയാത്രയെത്തുടർന്ന് വൈകുന്നേരം 3:30-ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. പദയാത്രയിലും തുടർന്ന് നടക്കുന്ന തിരുകർമ്മങ്ങളിലും എല്ലാ യുവജന സുഹൃത്തുക്കളും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് കെ.സി.വൈ.എൽ ഭാരവാഹികൾ അറിയിച്ചു. പദയാത്രയ്ക്കായുള്ള വിപുലമായ തയ്യാറെടുപ്പുകൾ അതിരൂപതയുടെ നേതൃത്വത്തിൽ പൂർത്തിയായി വരുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer