Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സുകുമാരൻ വീണ്ടും സ്‌ക്രീനിൽ; ‘വ്യസനസമ്മേതം ബന്ധുമിത്രാദികൾ’ ഗാനം പുറത്തിറങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അനശ്വര രാജൻ,സിജു സണ്ണി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എസ്. വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമ്മേതം ബന്ധുമിത്രാദികൾ’. ഇപ്പോൾ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോയായാണ് പുറത്തിറങ്ങിയിരിക്കുന്നത്.

28 വർഷങ്ങൾക്ക് ശേഷം ഒരിക്കൽ കൂടി മലയാളത്തിന്റെ പ്രിയ താരം സുകുമാരനെ സ്‌ക്രീനിൽ കാണിച്ചു കൊണ്ടാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജെന്റ്സിന്റെ സഹായത്തോടെ ഗാനരംഗത്തിനായി നിർമ്മിച്ചിരിക്കുന്ന സുകുമാരന്റെ പഴയകാല രൂപത്തോടൊപ്പം തന്നെ മല്ലികസുകുമാരന്റെ പഴയകാല രൂപവും നിർമ്മിച്ചിട്ടുണ്ട്.

പഴയകാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന ഗാനരംഗങ്ങളിൽ പ്രണയ ജോഡികളായാണ് ഇരുവരും എത്തിയിരിക്കുന്നത്. മനു മനു മഞ്ജിത്തിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് അങ്കിത് മേനോനാണ്. ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം ഇതിനോടകം തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണം നേടുന്നതിനിടയിലാണ്, ചിത്രത്തിലെ പഴയകാല നായകൻ സുകുമാരനെ റീക്രിയേറ്റ് ചെയ്ത്കൊണ്ടുള്ള ഗാനം യൂട്യൂബ് വഴി പുറത്തിറങ്ങിയത്.

ചിത്രം റിലീസ് ചെയ്ത ആദ്യ വാരത്തിൽ തന്നെ ആറ് കോടിയോളം തുക ആഗോള കളക്ഷൻ നേടിയിട്ടുണ്ട്. അതോടൊപ്പം ഹിറ്റ് ചാർട്ടിൽ ഇടം നേടുകയും, ബുക്ക് മൈ ഷോയിൽ ഇപ്പോഴും ട്രെൻഡിങ് സ്ഥാനത്തു നിൽക്കുകയും ചെയുന്നുണ്ട് ചിത്രം. റിലീസ് ചെയ്ത് ഇതിനോടകം തന്നെ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രം കൂടിയായി മാറിയിരിക്കുകയാണ് വ്യസന സമേതം ബന്ധു മിത്രാദികൾ. ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുകയാണ്.

ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു മുഖ്യ താരങ്ങൾ. വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി തുടങ്ങിയവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

Recent News

Advertisement
WhiteswanTV Footer